ജൂലി 2 പറയുന്നത് നഗ്മയുടെ ജീവിതമെന്ന് സൂചന

റായി ലക്ഷ്മിയുടെ ജൂലി 2 തെന്നിന്ത്യന്‍ നടി നഗ്മയുടെ ജീവിത കഥയാണെന്ന സൂചനകള്‍ പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. നേരത്തേ തന്നെ ചിത്രം പറയുന്നത് തെന്നിന്ത്യന്‍ നടിയുടെ കഥയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നടിയാരാണെന്ന് പുറത്തുവിട്ടിരുന്നില്ല.

ചിത്രം പുറത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണുണ്ടായത്. ബോളിവുഡ് താരത്രയമായ ഖാന്‍മാരിലൊരാളുമായിട്ടാണ് കരിയര്‍ ആരംഭിച്ചത് എന്നാണ് ഒരു സൂചന. പിന്നീട് സജീവമായതും തിളങ്ങിയതും തമിഴിലും തെലുങ്കിലും. പിന്നീട് ഇതുപോലെതന്നെ തമിഴിലും തെലുങ്കിലും തിളങ്ങിയ ഒരു നടനുമായുള്ള പ്രണയം കരിയര്‍ തകര്‍ത്തു. ഈ നടന്‍ വിവാഹിതനായിരുന്നു, എന്നിങ്ങനെ പോകുന്നു സൂചനകള്‍.

സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ തെന്നിന്ത്യന്‍ നായിക നഗ്മ പിന്നീട് തിളങ്ങിയതും ശ്രദ്ധേയയായതും തമിഴിലും തെലുങ്കിലും. പിന്നീട് നടന്‍ ശരത് കുമാറുമായി പ്രണയത്തിലായി. അതിനുശേഷം കരിയര്‍ ഉയര്‍ന്നില്ല. എല്ലാം കൂട്ടിചേര്‍ത്താണ് തമിഴിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് നഗ്മയാണെന്ന വിലയിരുത്തലിലെത്തിച്ചേര്‍ന്നത്. റായ് ലക്ഷ്മി അതീവ ഗ്ലാമറായി എത്തുന്ന ജൂലി ടുവിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാണ് ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വച്ചിട്ടുള്ളത്. ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണ് ജൂലി2. നേഹ ദൂപിയ നായികയായി എത്തുന്ന ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു.

Read more