മുഖത്തടിച്ച്, തെറി വിളിച്ച് ജ്യോതികയുടെ പൊലീസ് കഥാപാത്രം: അമ്പരന്ന് പ്രേക്ഷകര്‍

തമിഴ് സംവിധായകന്‍ ബാല ഒരുക്കുന്ന നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ജ്യോതികയുടെ പൊലീസ് കഥാപാത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മൂന്നാം മുറ ഉപയോഗിക്കുന്ന, പ്രതികളോട് യാതൊരു കാരുണ്യവും കാണിക്കാത്ത, തെറിവിളിക്കുന്ന ശക്തമായ പൊലീസ് കഥാപാത്രമാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ജ്യോതിക ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ കഥാപാത്രം. ടീസറില്‍ ഒറ്റ ഡയലോഗ് മാത്രമാണുള്ളത്. അത് തമിഴിലെ തെറിയാണ്.

വ്യത്യസ്തമായ കഥാപാത്ര നിര്‍മ്മിതികള്‍ക്ക് അറിയപ്പെടുന്ന സംവിധായകനാണ് ബാല. പിസാസ്, നാന്‍ കടവുള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബാല.

Read more

സംഗീത സംവിധായകനായ ജിവി പ്രകാശാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. നാച്ചിയാറിന്റെ ടീസര്‍ ഇവിടെ കാണാം.