ചക്കി സിനിമയിലേക്ക് വരുന്നു?; സസ്പെൻസ് നീക്കി കാളിദാസിന്റെ മറുപടി

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ജയറാമും പാർവതിയും. ഇവരുടെ മകൻ കാളിദാസനും, മകൾ ചക്കി എന്ന മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പ്രമുഖ നടൻ കൂടിയായ കാളിദാസന്റെ വിശേ‌ഷങ്ങൾ ആരാധകർക്ക് ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പ്രണയവും ഏറെ ചർച്ചയായിരുന്നു.

തരിണി കലിംഗയാണ് താരത്തിന്റെ കാമുകി. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും അനുജത്തി മാളവികയെ കുറിച്ചും കാളിദാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രണയം പറഞ്ഞപ്പോൾ ഒരുപാട് പേർ ആശംസകൾ അറിയിച്ചുവെന്ന് കാളി​ദാസ് പറയുന്നു. ചിലർ കരയുന്ന സ്മൈലി ഒക്കെയാണ് മെസേജ് ചെയ്തത്. എനിക്ക് വേണ്ടി കരയാൻ ഇത്രയും പേരുണ്ടായിരുന്നോ എന്നാണ് ആ അവസരത്തിൽ ചിന്തിച്ചതെന്നും കാളി​ദാസ് പറഞ്ഞു.

മാളവിക സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ സിനിമയിലേക്ക് ആരും വരാൻ സാധിക്കില്ലെന്നും ആർട്ടിസ്റ്റ് ആകണമെങ്കിൽ അതിന്റേതായ എഫേർട്ട് എടുക്കണം. വെറും കളിയല്ല സിനിമ. ചക്കിക്ക് സിനിമയോട് ഡെഡിക്കേഷനും പാഷനും ഉണ്ടെങ്കിൽ അവൾ തീർച്ചയായും വരും എന്നും കാളി​ദാസ് പറഞ്ഞു.

ഗജിനി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം.ഗജിനി സിനിമ റിലീസ് ചെയ്ത ശേഷം വിവാഹം കാണാൻ ചാൻസ് ഉണ്ടെന്നും കാളിദാസ് പറയുന്നുണ്ട്. കാളിദാസിന് പിന്നാലെ തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവികയും രം​ഗത്ത് എത്തിയിരുന്നു. .

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം