താരങ്ങള്‍ ജ്വലിച്ചു നിന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷം

ലോക പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷങ്ങള്‍ താരപ്രഭയാല്‍ സമ്പന്നം. ബോളിവുഡിലെയും മലയാളം- തമിഴ് – തെലുങ്ക് സിനിമാലോകത്തെയും വമ്പന്‍ താര നിരയാണ് കല്യാണ്‍ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോങ്ങളില്‍ സന്നിഹിതരായിരുന്നത്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താരം കത്രിനാ കൈഫ്, ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍, തമിഴ് മലയാളം തെലുങ്കു സിനിമാരംഗത്തെ പ്രമുഖരായ പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയറാം, പാര്‍വതി, മാളവിക, അപര്‍ണ ബാലമുരളി, നീരജ് മാധവ്, നവ്യ നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ,ചിലംബരശന്‍, വിക്രം പ്രഭു, സ്‌നേഹ, പ്രസന്ന, അരുണ്‍ വിജയ്, തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.

റെജീന കസാന്ദ്ര, കല്യാണി പ്രിയദര്‍ശന്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍, വിശാഖ്, സന്ത്യന്‍ അന്തിക്കാട്, വിജയ്  യേശുദാസ്, എം ജി ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്‍ (തമിഴ്നാട്), അക്കിനേനി നാഗാര്‍ജുന (ആന്ധ്രപ്രദേശ്, തെലങ്കാന), കിഞ്ചല്‍ രാജ്പ്രിയ (ഗുജറാത്ത്), പൂജ സാവന്ത് (മഹാരാഷ്ട്ര), ഋതഭാരി ചക്രവര്‍ത്തി (പശ്ചിമ ബംഗാള്‍) എന്നിവരും ഈ സായാഹ്നത്തെ അലങ്കരിച്ചു.

എല്ലാ വര്‍ഷവും, നവരാത്രി ആഘോഷകാലത്ത് ഉത്സവ വേളയില്‍, കല്യാണ്‍ കുടുംബം ‘ബൊമ്മൈ കോലു’ സൂക്ഷിക്കുന്ന ആചാരം അനുഷ്ഠിക്കുന്നു. ബൊമ്മൈ അല്ലെങ്കില്‍ പാവകളെ സൂക്ഷിക്കുന്ന ക്രമത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.

ഭൗതിക തലത്തില്‍ നിന്ന് ഉയര്‍ന്ന ആത്മീയതയിലേക്കുള്ള മനുഷ്യജീവിതത്തിന്റെ വളര്‍ച്ചയുടെ പ്രതീകമാണിത്. പടികളുടെ ഏറ്റവും താഴെയായി ഗ്രാമജീവിതം, ക്ഷേത്രങ്ങള്‍, പട്ടണങ്ങള്‍ എന്നിവയുടെ സാധാരണ ദൃശ്യങ്ങള്‍ ഉണ്ട്, അത് ഉയര്‍ന്ന പടികളിലേക്ക് ദൈവത്തിന്റെ ഏറ്റവും ശക്തമായ രൂപങ്ങളിലേക്ക് ഉയര്‍ത്തുന്നു.

ഈ പാരമ്പര്യത്തിന്റെ ഭാഗമായി, ഹിന്ദു പുരാണങ്ങളിലെ ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ വിവിധ പടവുകളില്‍ സൂക്ഷിക്കുന്നു, ഒമ്പത് ദിവസങ്ങളിലും അതിഥികളെ ക്ഷണിക്കുകയും ചെയ്യും. നക്ഷത്രനിബിഡമായ നവമി ആഘോഷത്തോടെയാണ് നവരാത്രി ആഘോഷങ്ങള്‍ അവസാനിച്ചത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു