പ്രൊമോഷൻ ആഘോഷങ്ങളില്ല; മൗത്ത് പബ്ലിസിറ്റിയിൽ കത്തിക്കയറി കണ്ണൂർ സ്ക്വാഡ്; മികച്ച കളക്ഷനുമായി രണ്ടാം വാരം

വൻ ഹൈപ്പിലും , പ്രൊമോഷൻ മാമാങ്കങ്ങളിലുമല്ല സിനിമയുടെ വിജയമെന്ന് ഇപ്പോൾ തെളിയിക്കുകയാണ് മലയാള ചിത്രങ്ങൾ. തീയേറ്ററിൽ ആളു കയറാൻ മൗത്ത് പബ്ലിസിറ്റി തന്നെ ധാരാളമാണെന്ന് കാണിച്ച് വിജയം നേടിയ ചിത്രമാണ് ആർ ഡി എക്സ്. ഇപ്പോഴിതാ ആ നിരയിലേക്ക് എത്തുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ്.

പുതുമുഖങ്ങൾക്ക് എന്നും അവസരങ്ങൾ നൽകുന്ന മമ്മൂട്ടി ഇതവണയും അതിൽ തെറ്റില്ലെന്ന് തെളിയിച്ചു. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗതനാണ് സംവിധാനം. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയും കരിയറിലെ മറ്റൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്.

യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അം​ഗങ്ങൾ നടത്തിയ ഒരു അന്വേഷണ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി വർ​ഗീസും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

ആദ്യം ദിനം മുതൽ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം കേരളത്തിൽ നിന്നുമാത്രം ഇതിനോടകം നേടിയത് 18 കോടിയോളമാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്കാണിത്. വേൾഡ് വൈഡ് ആയി നാല്പത് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.

സെപ്തംബർ 28 നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് കണ്ണൂർ സ്ക്വാഡ് . ഇത്തരത്തിൽ തീയേറ്റർ കളക്ഷനുകൾ നിലനിന്നാൽ ഈ വാരാന്ത്യത്തിന് ഉള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ കയറാൻ സാധ്യത ഏറെയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ