റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ അമലാപോളില്ല. നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് അമലാപോളെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സൗത്ത് ലൈവിനോട് പറഞ്ഞു.
ചിത്രത്തില്‍ അമലാപോളിന് പകരം എസ്ര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ പ്രീയ ആനന്ദാണ്. 12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കണ്ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും. രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന “പ്രീവിസ്” ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.