ലിയോ ട്രെയിലര്‍ പ്രദര്‍ശനം; ചെന്നൈയില്‍ ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍ തിയേറ്റര്‍ പൊളിച്ചടുക്കി; വൈറലായി തീയേറ്ററിനുള്ളിലെ വീഡിയോ

ദളപതി വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ആരാധകര്‍ കനത്ത നാശ നഷ്ടം വരുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ന് ആയിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയത്. ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ ആണ് ആരാധകര്‍ കനത്ത നാശനഷ്ടം വരുത്തിയത്. ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയേറ്ററിന് നാശനഷ്ടം വരുത്തിയതെന്നാണ് ആരോപണം.

ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റര്‍ എന്ന തലക്കെട്ടോടെ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ആരാധകര്‍ സീറ്റിന് മുകളിലൂടെ നടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സീറ്റുകള്‍ പലതും ഇളകി വീണു. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോള്‍ പ്രത്യേക ഫാന്‍സ് ഷോകള്‍ നടത്താറുള്ള തിയേറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍. സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യന്ന ചിത്രം ഒക്ടോബര്‍ 19നാണ് തിയറ്ററിലെത്തുന്നത്. മാസ്റ്ററിന് ശേഷം വിജയ്- ലോകി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

നായികയായി തൃഷ എത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പന്‍ താര നിര തന്നെയുണ്ട്. . അനിരുന്ധിന്റെ സംഗീതത്തിലൊരുങ്ങിയ പാട്ടുകളും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. .ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം