'ഇനി മുതല്‍ ശ്രദ്ധിക്കാം അണ്ണാ', തമാശയായി പറഞ്ഞത്; ഉണ്ണിമുകുന്ദനോട് മാപ്പ് പറഞ്ഞ് ഷൈന്‍ നിഗം

അന്തരിച്ച മിമിക്രി താരം അബിയുടെ മകനെന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള അഭിനേതാവാണ് ഷൈന്‍ നിഗം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കാരണം കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരം കൂടിയാണ് ഷൈന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൈനിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ട്.

ഇന്റര്‍വ്യൂവിനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഷൈന്‍ വ്യാപക സൈബര്‍ ആക്രമണത്തിന് ഇരയായത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ഉണ്ണിമുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൈന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈന്‍ ഉണ്ണിയോട് മാപ്പ് പറഞ്ഞത്.

ഷൈന്‍ നിഗം നായകനായി പുറത്തിറങ്ങാനിരിക്കുന്ന ലിറ്റില്‍ ഹാര്‍ട്‌സ്് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ നിഗം ഉണ്ണിമുകുന്ദനോടും ആരാധകരോടും മാപ്പ് പറഞ്ഞത്. താന്‍ തമാശയായി പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് അറിയിച്ചുകൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷൈന്‍ പറഞ്ഞു. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു ഗ്യാങിനെ കുറിച്ച് അറിവില്ലെന്നും താന്‍ മട്ടാഞ്ചേരിയില്‍ കളിച്ച് വളര്‍ന്ന ആളാണെന്നും ഷൈന്‍ വ്യക്തമാക്കി.

ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു ഷൈനിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനം. നടി മഹിമ നമ്പ്യാരും നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ജൂണ്‍ 7ന് ആണ് ലിറ്റില്‍ ഹാര്‍ട്‌സ് തീയറ്ററുകളിലെത്തുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ