പ്രധാന കഥാപാത്രം മദ്യം തന്നെ ; പ്രേക്ഷക പ്രീതി നേടി കൊറോണ ധവാൻ, പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി

മനുഷ്യർക്കൊപ്പം മദ്യവും പ്രദാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കൊറോണ ധവാൻ. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിച്ച ചിത്രം നവാഗതനായ നിതിൻ സി.സിയാണ് സംവിധാനം ചെയ്തത്. സുജയ് മോഹൻരാജിന്റെതാണ് തിരക്കഥ.

ചിത്രം ഓഗസ്ത് 4 നാണ് റിലീസ് ചെയ്തത്. പ്രേക്ഷകപ്രീതി നേടി ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് ലിജോ ജോസ് പങ്കുവെച്ചത് ‘കൊറോണ ജവാൻ’ എന്ന പേരിൽ നേരത്തെ പുറത്തുവിട്ട പോസ്റ്ററാണ്.ഇത് സെൻസർ ബോർഡിനോടുള്ള പ്രതിഷേധമായാണ് ആരാധകർ കാണുന്നത്.

ശ്രീനാഥ് ഭാസി, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സുപ്രധാന കഥാപാത്രമായി മദ്യത്തെ അവതരിപ്പിച്ചതിനാൽ ‘കൊറോണ ജവാൻ’ എന്നായിരുന്നു സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ ആവശ്യപ്രകാരം പേരിലെ ജവാൻ മാറ്റി ധവാൻ ആക്കുകയായിരുന്നു.

കൊറോണകാലത്തിന്റെ പശ്ചാത്തലത്തിൽ, ആനത്തട്ടം ദേശത്തെ മദ്യപാന്മാർക്ക് ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ നേരിടുന്ന അവസ്ഥകളും പ്രതിസന്ധികളുമാണ് ‘കൊറോണ ധവാൻ’ന്റെ പ്രമേയം. ജോണി ആൻ്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുഗത, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ജനീഷ് ജയാനന്ദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് അജീഷ് ആനന്ദാണ്. റിജോ ജോസഫ് സംഗീതം പകരുന്ന ചിത്രത്തിന് ബിബിൻ അശോകാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.

Latest Stories

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 മരണം, തീവ്രത 7.1; പ്രകമ്പനം ഇന്ത്യയിലും

"വിരാട് കൊഹ്‌ലിയെ എത്രയും വേഗം ടീമിൽ നിന്ന് പുറത്താക്കണം, അവൻ ഇനി ടീമിൽ വേണ്ട"; തുറന്നടിച്ച് യുവരാജ് സിംഗിന്റെ പിതാവ്

BGT 2025: അവൻ വന്നതോടെ ടീമിന് നാശം തുടങ്ങി, മുമ്പൊക്കെ എന്ത് നല്ല രീതിയിൽ ആണ് കാര്യങ്ങൾ പോയത്: ഹർഭജൻ സിങ്

രണ്ട് വര്‍ഷമായി ഞാന്‍ ഈ അപമാനം സഹിച്ചു കൊണ്ടിരിക്കുകയാണ്, ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി: ഹണി റോസ്

അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം, മുന്നേറ്റം തുടർന്ന് കണ്ണൂർ

നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു

'ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമർശിച്ച് ദീപിക പത്രം

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്