കൊലച്ചിരിയോടെ രാമപുരത്തെ ഭയപ്പെടുത്തിയ കീരിക്കാടന്‍; ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ വായിച്ചെടുത്ത രൂപം; വെള്ളിത്തിരയിലെ ക്ലാസിക് വില്ലന്‍

ഏകദേശം 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ നായകനെ തീരുമാനിച്ചെങ്കിലും ഇരുവര്‍ക്കും വില്ലനെ കണ്ടെത്താനായില്ല. അന്നുവരെ മലയാളം കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തനായൊരു വില്ലനെ ആയിരുന്നു സിബി മലയിലിന് ആവശ്യം.

ലോഹിയുടെ തിരക്കഥയില്‍ രാമപുരത്തെ ഒരു നോട്ടം കൊണ്ട് പോലും ഭയത്തിന്റെ പാരമ്യത്തില്‍ നിര്‍ത്തുന്ന, ശത്രുവിന്റെ മുഖത്ത് നോക്കി ദയയില്ലാതെ ക്രൂരമായി ചിരിക്കുന്ന ഒരു വില്ലനെ ആയിരുന്നു സിബി മലയില്‍ വായിച്ചെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഓഫീസറായ മോഹന്‍രാജിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതോടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടാകുകയായിരുന്നു.

ചുവന്ന കണ്ണുകളും മുഖത്തെ പാടുകളുമായി ക്രൂരമായ പുഞ്ചിരിയുമായി സ്‌ക്രീനിലെത്തിയ ആറടി മൂന്നിഞ്ച് ഉയരക്കാരനെ കണ്ട് മലയാളി പ്രേക്ഷകര്‍ ഭയപ്പെട്ടു. സ്‌ക്രീനിലെത്തുന്ന ഓരോ സീനിലും കീരിക്കാടനെ കണ്ട മലയാളിക്ക് തങ്ങളുടെ പ്രിയ നായകനോടുള്ള സാഹനുഭൂതിയും അനുതാപവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

കീരിക്കാടന്‍ ജോസിനെ സേതുമാധവന് അതിജീവിക്കാന്‍ സാധിക്കുമോ എന്ന ചിന്തയിലായിരുന്നു സിനിമ കണ്ടിരുന്നവര്‍. ലോഹിതദാസും സിബി മലയിലും ഉള്ളില്‍ കണ്ട വില്ലനെ മോഹന്‍രാജ് അഭ്രപാളിയില്‍ അവിസ്മരണീയമാക്കുകയായിരുന്നു. ക്ലൈമാക്‌സില്‍ സേതുമാധവനെ നേരിടാന്‍ രാമപുരം ചന്തയിലെത്തുന്ന കീരിക്കാടന്‍ ജോസിന്റെ അലര്‍ച്ച കണ്ട് ഹൃദയമിടിപ്പ് വര്‍ദ്ധിക്കാത്ത മലയാളികള്‍ അക്കാലത്തുണ്ടാവില്ല.

ഒടുവില്‍ സേതുമാധവന്റെ പ്രഹരങ്ങളില്‍ കീരിക്കാടന്‍ നിലം പതിക്കുന്നത് കണ്ട് മലയാളി ആര്‍പ്പ് വിളിച്ചിടത്തായിരുന്നു മോഹന്‍ രാജ് എന്ന അതുല്യ കലാകാരന്റെ വിജയം. അന്ന് മുതല്‍ മോഹന്‍രാജ് എന്ന പേര് മലയാളി അവഗണിച്ചു. തുടര്‍ന്ന് കീരിക്കാടന്‍ ജോസ് എന്ന എക്കാലത്തെയും മികച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മോഹന്‍രാജ് അറിയപ്പെടുകയായിരുന്നു.

രാമപുരം ചന്തയില്‍ സേതുമാധവന്റെ കുത്തേറ്റ് വീണ കീരിക്കാടന്‍ ജോസ് മലയാളി പ്രേക്ഷകരുടെ മനസില്‍ പുനഃര്‍ജനിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ മോഹന്‍രാജിനെ തേടി നിരവധി വേഷങ്ങളെത്തി. ബോംബെ അധോലോകത്തെ വിറപ്പിച്ച കരീം ഭായ് ആയും കരടി വാസുവായും മോര്‍ച്ചറി കരുണനായുമൊക്കെ മോഹന്‍രാജ് അഭ്രപാളിയില്‍ നിറഞ്ഞാടി.

മോഹന്‍രാജ് ഇടയ്‌ക്കൊക്കെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് വഴിമാറിയെങ്കിലും കീരിക്കാടന്‍ ജോസെന്ന പേര് മാറ്റാന്‍ മാത്രം മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ അത്രയേറെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുപോയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രം ഏതെന്ന ചോദ്യത്തിന് കീരിക്കാടന്‍ ജോസ് എന്ന പേരല്ലാതെ മറ്റൊരു പേര് ഓര്‍ത്തെടുക്കാന്‍ പോലും മലയാളിയ്ക്ക് ആകുമായിരുന്നില്ല.

രോഗബാധിതനായി കസേരയില്‍ ഇരിക്കുന്ന റോഷാക്കിലെ അവസാന കഥാപാത്രത്തില്‍ അഭിനയിക്കുമ്പോഴും മോഹന്‍രാജിനെ തെല്ല് ഭയത്തോടെ പ്രേക്ഷകര്‍ നോക്കിക്കണ്ടതിന് കാരണം ആ കണ്ണുകളിലെ അസാമാന്യമായ ക്രൂര ഭാവമായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന മോഹന്‍രാജ് ഒരു വര്‍ഷം മുന്‍പാണ് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മുന്നൂറോളം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയാണ് മോഹന്‍രാജ് വിട വാങ്ങിയത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍