തീപ്പൊരി ഐറ്റവുമായി വിജയ് ; ' ലിയോ ' വേറെ ലെവൽ, പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ട്രെയിലർ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ മാസ് ത്രില്ലർ ഫീലാണ് ട്രെയിലറിലൂടെ തരുന്നത്. ത്രസിപ്പിക്കുന്ന  രംഗങ്ങൾ നിറഞ്ഞ ട്രെയിലർ മറ്റൊരു ലോകേഷ് കനകരാജ് മാജിക് ചിത്രമാകും ലിയോ എന്ന സൂചന നൽകുന്നു. ഓക്ടോബർ അഞ്ചിന് ട്രെയിലറെത്തുമെന്ന വിവരം വിജയ് തന്നെ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യന്ന ചിത്രം ഒക്ടോബർ 19നാണ് തിയറ്ററിലെത്തുന്നത്. മാസ്റ്ററിന് ശേഷം വിജയ്- ലോകി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

നായികയായി തൃഷ എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിര തന്നെയുണ്ട്. . അനിരുന്ധിന്‍റെ സംഗീതത്തിലൊരുങ്ങിയ പാട്ടുകളും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. .ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്