കഴിഞ്ഞ ദിവസമാണ് സൈന വീഡിയോസ് ലൂക്കയുടെ ഡി വി ഡി പുറത്തിറങ്ങിയത്. സെൻസർ ബോർഡ് പോലും ഒഴിവാക്കരുത് എന്ന് ധാരണ ചുംബന രംഗം ഇല്ലാതെ ആണ് ഡി വി ഡി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായി. ഇതേ തുടർന്ന് ചുംബന രംഗം കൂട്ടി ചേർത്തു ഡി വി ഡി ഇറക്കാൻ സൈന വീഡിയോസ് തീരുമാനിക്കുകയായിരുന്നു.
സൈന ഈ രംഗം നീക്കം ചെയ്തതിനെതിരെ സിനിമയുടെ സംവിധായകൻ അരുൺ ബോസ് അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. സെൻസർ ബോർഡ് പോലും അംഗീകരിച്ച ആ രംഗം ലൂക്ക ഡി വി ഡി യിൽ ഒഴിവാക്കപ്പെട്ടതിൽ വിഷമം തോന്നി എന്നാണ് അരുൺ ബോസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഒരു ശതമാനം പോലും ലസ്റ്റ് ഇല്ലാതെ ചിത്രീകരിച്ച രംഗം ആണ് അത് എന്നും അരുൺ പറഞ്ഞു. ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല അന്നാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ ഒരു കോൺട്രോവോർസി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാർത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകർ സ്വീകരിച്ച രീതിയിൽ ഞങ്ങൾ എല്ലാവരും തൃപ്തർ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകർ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയൻസ് ഉണ്ടായിരുന്നു എന്നും അരുൺ കുറിച്ചു
അരുൺ ബോസിനെ പിന്തുണച്ചു നിരവധി സിനിമാ പ്രേമികളും ഓൺലൈൻ മാധ്യമങ്ങളും രംഗത്തു വന്നിരുന്നു. ഇത് വലിയ രീതിയിൽ ചർച്ച ആവുകയും ചെയ്തു. ഇതേ തുടർന്നാണ് കമ്പനി ആ രംഗം കൂട്ടി ചേർത്തു പുതിയ പകർപ്പുകൾ ഇറക്കിയത്.