ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നന്ദിനി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകൾ പറയുന്നത് ശരിക്കും നല്ലതാണ് എന്ന് പറയുകയാണ് നടി. കഴിഞ്ഞ ദിവസം ബിഹൈൻഡ് വുഡ്‌സ് തമിഴിന് നന്ദിനി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
‘ഞാൻ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകൾ പറയുന്നത് ശരിക്കും നല്ലതാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് എന്നെ ആളുകൾ ഓർക്കുന്നുണ്ടല്ലോ. എനിക്ക് അതിനപ്പുറത്തേക്ക് ഒരു വിഷമവുമില്ല. ഗോസിപ്പുകൾ പണ്ട് തൊട്ടേയുണ്ടല്ലോ, ഇപ്പോൾ ട്രോളുകളുടെ രൂപത്തിലുമുണ്ട്. കല്യാണത്തെക്കുറിച്ച് എനിക്ക് മോശം അഭിപ്രായമൊന്നും ഇല്ല. അതൊരു നല്ല കാര്യമാണ്, യോജിച്ച ആളെ വിവാഹം കഴിക്കുന്നത് ഒക്കെ നല്ലതാണ്’ നന്ദിനി പറയുന്നു.
‘ഞാൻ ആദ്യം കരുതിയത് ഞാൻ കല്യാണത്തിന് പറ്റിയ ഒരാൾ അല്ല എന്നായിരുന്നു. എനിക്ക് യോജിച്ച ആളെ കിട്ടാത്തത് കൊണ്ടാണ് അതെന്ന് പിന്നീട് തോന്നി. പിന്നെ എനിക്ക് മാതാപിതാക്കളെ സ്നേഹിച്ച് അവരോടൊപ്പം കൂടുതൽ കാലം ഉണ്ടാവണമെന്ന് തോന്നി. എനിക്ക് ഒരു റിലേഷൻഷിപ്പ് മുൻപുണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പ് ആയി. അതിനു ശേഷം ഒരു പേർസണൽ ബ്രേക്ക് എല്ലാത്തിൽ നിന്നും എടുത്തിരുന്നു’ എന്നും താരം പറഞ്ഞു.
ഒരു ക്രിക്കറ്ററുമായി ഞാൻ അഫയർ ഉണ്ടെന്ന് വർത്തയൊക്കെ വന്നിരുന്നു. ഞങ്ങൾ കാണുന്നുണ്ട് സംസാരിക്കുന്നുണ്ട് എന്നൊക്കെയാണ് ആളുകൾ കരുതിയിരുന്നത്. ആ വാർത്തകൾ അദ്ദേഹത്തിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അദ്ദേഹം നേരിട്ട് വന്നു എന്നോട് അത് പറഞ്ഞു എന്നും നന്ദിനി പറഞ്ഞു. മാത്രമല്ല നല്ലൊരു കഥാപാത്രം ചെയ്ത് തന്റെ പേര് ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്തുകൊണ്ട് സിനിമയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി.