തിയേറ്ററുകളിൽ കിതച്ച് കിംഗ് ഓഫ് കൊത്തയും,ബോസ് ആന്റ് കോയും ; ഓണം കളറാക്കി പെപ്പെയും ടീമും , കളക്ഷൻ റിപ്പോർട്ടുകളിൽ മുന്നോട്ട് കുതിച്ച് ആർഡിഎക്സ്

ഓണാഘോഷം പൊടിപൊടിക്കുകയാണ് എങ്ങും. തിയേറ്ററുകളിലും ഓണ ചിത്രങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.ഓണത്തിനെത്തി വന്‍ ജനപ്രീതിയും കളക്ഷനും നേടിയ നിരവധി ചിത്രങ്ങള്‍ മുന്‍ ഓണം സീസണുകളില്‍ ഉണ്ടായിട്ടുണ്ട്.

ഷെയ്ന്‍ നി​ഗം, ആന്‍റണി വര്‍​ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ് എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ കയ്യടി നേടി മുന്നേറുന്നത്. ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം കാര്യമായ മൗത്ത് പബ്ലിസിറ്റിയാണ്  നേടിയത്.

ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന്‍ ഒരുമിച്ച് ചേര്‍ത്താല്‍ അത് 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് ആര്‍ഡിഎക്സിനായി നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍.

തിങ്കളാഴ്ച മാത്രം കേരളത്തില്‍ നിന്ന് 3 കോടിക്ക് മേല്‍ ചിത്രം നേടുമെന്നും ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നുണ്ട്. ഇന്ന് മുതല്‍ നിരവധി മള്‍ട്ടിസ്ക്രീന്‍ തിയറ്ററുകളില്‍ വലിയ സ്ക്രീനുകളിലേക്ക് ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളിലെത്തിയതെങ്കിലും ആ പ്രതീക്ഷയക്കയൊക്കൊത്ത് ഉയരാൻ ചിത്രത്തിനായില്ല. അതു പോലെ തന്നെ നിവിൻ പോളി ചിത്രം ബോസ് ആന്റ് കോയും തീയേറ്ററുകളിൽ ആശ്വാസം കണ്ടെത്തിയില്ല.

ഇത്തവണ തീയറ്ററുകളിലെത്തിയ ഓണചിത്രങ്ങളിൽ ആർഡിഎക്സാണ് മുന്നേറിയതെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ കാണിക്കുന്നത്. അതു പോലെ തന്നെ പ്രേക്ഷക പ്രീതിയുടെ കാര്യത്തിലും ചിത്രം മുൻ പന്തിയിലാണ്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത