ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും നസ്രിയയ്ക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ വിനായകന്‍. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃപ്പുണ്ണിത്തുറ ക്ഷേത്രത്തിലെത്തിയ താരങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അനുകൂലിയായ അഡ്വ കൃഷ്ണരാജ് ആണ് ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവേശിച്ചതിന് ഫഹദിനും നസ്രിയയ്ക്കുമെതിരെ വിദ്വേഷ പരാമര്‍ശവുമായി സോഷ്യല്‍ മീഡിയയിലെത്തിയത്. സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥയെന്ന് തുടങ്ങുന്നതാണ് കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം എന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ക്ഷേത്ര കോമ്പൗണ്ടില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടെയാണ് വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതിനെതിരെയാണ് നടന്‍ വിനായകന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് പറയാന്‍ നീയാരാടാ…വര്‍ഗീയവാദി കൃഷണരാജെ എന്ന് തുടങ്ങുന്നതാണ് വിനായകന്റെ മറുപടി.

ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്നു അറിയാന്‍ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധര്‍മമല്ല ഈ ലോകത്തിന്റെ സനാതന ധര്‍മം എന്നാണ് വിനായകന്റെ മറുപടി. ജയ് ഹിന്ദ് എന്നെഴുതിയാണ് വിനായകന്‍ തന്റെ മറുപടി അവസാനിപ്പിച്ചിരിക്കുന്നത്.

സംഭവം ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളാണ് ഫഹദും നസ്രിയയും. ഇരുവര്‍ക്കുമെതിരെ ഉണ്ടായിരിക്കുന്ന വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന കൃഷ്ണരാജിന്റെ കുറിപ്പില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കൃഷ്ണരാജ് ഇതാദ്യമായല്ല ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. നിരന്തരം വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളുമായി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ