റിലീസിന് മുൻപേ കുതിപ്പ് തുടങ്ങി 'വാലിബന്‍'; തംരഗമായി ട്രെയിലർ

ലിജോ ജോസ് പെല്ലിശ്ശേരി കരിയറില്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബനായി ലോകമെമ്പാടുമുള്ള മലയാളി‍ പ്രേക്ഷകർ കാത്തിരിക്കുകയാണ്.മലയാളത്തില്‍ സമീപകാലത്ത് ഇത്രയും പ്രീ റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ഉണ്ടാവില്ല. വാലിബന്റെ ഇതിനോടകം ഇറങ്ങിയ അപ്ഡേറ്റുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൻ തംരഗമാണ് ഉണ്ടാക്കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. പുറത്തെത്തിയ ട്രെയ്‍ലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്‍ലര്‍ കട്ട് ആണ് വാലിബന്‍റേത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

വാലിബന്റെ കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത് ഇന്നാണ്.തുടക്കത്തിലെ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്നത്. അതേസമയം കേരളത്തിന് മുന്‍പേ യുകെയില്‍ വാലിബന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇവിടെനിന്നുള്ള ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ്.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ റിലീസ് എന്നാണ് ആര്‍എഫ്ടി നല്‍കിയിരിക്കുന്ന പരസ്യം. യുകെയില്‍ മാത്രം 175 ല്‍ അധികം സ്ക്രീനുകളിലാണ് വാലിബന്‍ എത്തുക. ആദ്യ കണക്കുകള്‍ അനുസരിച്ച് അയ്യായിരത്തോളം (4900) ടിക്കറ്റുകളാണ് യുകെയില്‍ ചിത്രം വിറ്റിരിക്കുന്നത്.

ഇന്നലെയാണ് യുകെയില്‍ ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്.റിലീസിന് ആറ് ദിവസം ശേഷിക്കെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിംഗ് ആണ് ഇത്. ട്രെയ്‍ലര്‍ കൂടി എത്തുന്നതോടെ പ്രീ ബുക്കിംഗില്‍ ചിത്രം ഇനിയും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചേക്കും.വമ്പന്‍ ഓപണിംഗാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി