Connect with us

FILM NEWS

ബിലാലായി മമ്മൂക്ക വീണ്ടും വരുന്നു; ബിഗ് ബിയുടെ രണ്ടാം വരവ് സ്ഥിരീകരിച്ച് അമല്‍ നീരദ്

, 5:07 pm

മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ വരുന്നു. മമ്മൂട്ടി ബിലാലായി വരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമല്‍ നീരദ് തന്നെയാണ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടിട്ടുണ്ട്. മമ്മൂട്ടി ബിലാലായി ഉടന്‍ വരുന്നു എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അടുത്ത വര്‍ഷം സിനിമ റിലീസാകുമെന്നാണ് പോസ്റ്ററില്‍നിന്ന് മനസ്സിലാകുന്നത്.

എടുത്തു വളര്‍ത്തപ്പെട്ട നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. ബിലാല്‍ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു. ഈ പേര് തന്നെയാണ് ഇപ്പോള്‍ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറ്റവും അധികം ആഘോഷിച്ച ചിത്രങ്ങളിലൊന്നായ ബിഗ് ബി വീണ്ടും വരുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശം ഉണ്ടാക്കുന്ന വാര്‍ത്തയാണ്.

സമീര്‍ താഹിറിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ബിഗ് ബിയെ വേറെ ലെവലില്‍ എത്തിച്ചിരുന്നു. ഈ കോംപിനേഷന്‍ തന്നെയാണോ ബിലാലിനായും പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിഐഎ ഉള്‍പ്പെടെയുള്ള സിനിമകള്‍ സ്വന്തമായി നിര്‍മ്മിക്കുകയായിരുന്ന അമല്‍ നീരദ് തന്നെയായിരിക്കും ബിലാലിന്റെയും നിര്‍മ്മാതാവ് എന്നാണ് സൂചന. സിഐഎയ്ക്ക് ശേഷം അമല്‍ നീരദിനെ ചുറ്റിപറ്റി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിടുന്ന പ്രഖ്യാപനമാണ് അമല്‍ നീരദ് നടത്തിയിരിക്കുന്നത്.

Don’t Miss

FILM NEWS6 hours ago

അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍

അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍. നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 25ാമത് അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍...

KERALA6 hours ago

പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി

പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി. എന്നാല്‍ തെറ്റു ചെയ്താല്‍ അതു തെറ്റാണെന്നു പറയുമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന...

KERALA7 hours ago

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പഞ്ചായത്ത് ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.ഇ.ഒ യുടെ മുന്‍ ജില്ലാ പ്രസിഡന്റും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്...

FILM NEWS8 hours ago

‘മലയാള സിനിമയില്‍ എനിക്കൊരു ശത്രുവുണ്ട്’

നല്ല റോളുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നടി ഷംന കാസിം. മലയാളം എനിക്കു തന്ന നല്ല സിനിമയാണ് ചട്ടക്കാരിയെന്നും ഷനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിലെ...

FOOTBALL8 hours ago

വിനീതിന്റെ ഫ്ളൈയിംഗ് ഹെഡ്ഡറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയം

സി.കെ വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം. 23ാം മിനിറ്റില്‍ റിനോ ആന്റോ നല്‍കിയ പന്ത് ഡൈവിങ് ഹെഡറിലൂടെ വിനീത് നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിച്ചത്. ഒരു ഗോളിനാണ്...

FILM NEWS9 hours ago

ഷഹബാസ് അമന്റെ പ്രണയ സ്വരം; മായനദിയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി; വീഡിയോ

ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം മായാനദിയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ഷഹബാസ് അമന്‍ പാടിയ കാറ്റില്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ടോവിനോക്കു...

NATIONAL9 hours ago

ഐഎന്‍എസ് കാല്‍വറി നിര്‍മ്മാണം തുടങ്ങിയത് 2005ല്‍: ക്രെഡിറ്റ് 2014ല്‍ തുടങ്ങിയ മെയ്ക്ക് ഇന്‍ ഇന്ത്യക്ക്

ഇന്ത്യന്‍ നാവിക സേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് കാല്‍വറി മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയാണെന്ന തള്ളുമായി ബിജെപിയും നരേന്ദ്ര മോഡിയും. ഇന്നലെ...

BOLLYWOOD9 hours ago

സണ്ണി ലിയോണ്‍ എത്തിയാല്‍ കൂട്ട ആത്മഹത്യയെന്ന് ഭീഷണി; പുതുവര്‍ഷ പരിപാടിക്ക് അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവല്‍സരദിന പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ്...

BOLLYWOOD9 hours ago

‘അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ’

വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിന് ഉണ്ടായ ദുരനുഭനത്തില്‍ പ്രതികരിച്ച് കങ്കണ റാവത്ത്. സൈറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ എന്നാണ് കങ്കണ പ്രതികരിച്ചത്. മുംബൈയില്‍...

MEDIA9 hours ago

‘വീണിടത്ത് കിടന്ന് ഉരുളുന്നത് ഒരു എഡിറ്റോറിയല്‍ അടവാക്കി’: മനോരമയ്‌ക്കെതിരെ വീണ്ടും തോമസ് ഐസക്ക്

കേരളത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച മലയാള മനോരമ വാര്‍ത്തയില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മനോരമ നല്‍കിയ വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തുകയോ...

Advertisement