മമ്മൂട്ടിയെ തമിഴ് സംസാരിപ്പിച്ചു പേരൻപിൻറെ സംവിധായകൻ റാം ; കൗതുകമുണർത്തി മാമാങ്കം ഡബ്ബിങ് വീഡിയോ

മലയാളത്തിലെ പുതിയ ബ്രഹ്മാണ്ഡ സിനിമ മാമാങ്കത്തിന്റെ ഡബ്ബിങ് ജോലികൾ നടക്കുകയാണ് ഇപ്പോൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം തിയറ്ററുകളിൽ എത്തും. മാമാങ്കത്തിന്റെ തമിഴ്പതിപ്പ് ഡബ്ബിങ്ങിന് മമ്മൂട്ടിയെ സഹായിക്കുന്നത് പേരന്പിന്റെ സംവിധായകൻ റാം ആണ് . റാമിൽ നിന്ന് യഥാർത്ഥ തമിഴ് ഉച്ചാരണം ശ്രദ്ധിച്ചു പഠിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം ആകുന്നത്. തന്നെ സഹായിക്കുന്ന റാമിന് നന്ദി പറഞ്ഞു മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചാവേറുകളുടെ കാട്ടിലൂടെ ഉള്ള യാത്രക്കിടെ ഉള്ള വൈകാരികമായ ഒരു രംഗത്തിന്റെ ഡബ്ബിങ് ആണ് വീഡിയോയിൽ ഉള്ളത്. സംവിധായകൻ പദ്മകുമാറിനെയും വീഡിയോയിൽ കാണാം. നിമിഷ നേരം കൊണ്ടാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്.

മാമാങ്കം ഇറങുമ്പോഴേക്കും 50 കോടി ചിലവാകും എന്ന് സംവിധായകൻ എം. പദ്മകുമാർ പറഞ്ഞിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്