19 വര്‍ഷത്തിന് ശേഷം മീര ജാസ്മിന്‍ ചിത്രത്തിന് റീ റിലീസ്; താരം തെലുങ്കിലേക്ക് തിരിച്ചു വരണമെന്ന് പ്രേക്ഷകര്‍, വൈറല്‍

തിയേറ്ററുകളില്‍ റീ റിലീസ് ചെയ്ത മീര ജാസ്മിന്‍-പവന്‍ കല്യാണ്‍ ചിത്രം ‘ഗുഡുംബ ശങ്കര്‍’ ആഘോഷമാക്കി തെലുങ്ക് പ്രേക്ഷകര്‍. പവന്‍ കല്യാണിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മീര ജാസ്മിന്റെ പ്രകടനത്തെ പുകഴ്ത്തി കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.

മീര ജാസ്മിന്‍ തെലുങ്കിലേക്ക് തിരിച്ചു വരണമെന്നാണ് ആരാധകരുടെ പോസ്റ്റുകള്‍. 2004ല്‍ പുറത്തിറങ്ങിയ ഗുഡുംബ ശങ്കര്‍ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് വീണ്ടു എത്തിയത്. പവന്‍ കല്യാണ്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. നാഗേന്ദ്ര ബാബു നിര്‍മിച്ച ചിത്രം വീരശങ്കര്‍ ബൈരിസെട്ടിയാണ് സംവിധാനം ചെയ്തത്.

ചിത്രം വീണ്ടുമെത്തുന്നതിന്റെ സന്തോഷം നേരത്തെ മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഹൃദയത്തിന്റെ നിധിശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞുകൊണ്ട് ഗുഡുംബ ശങ്കറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

പവന്‍ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും തന്റെ ജീവിതത്തിലേയും സിനിമയിലേയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതില്‍ പങ്കുവഹിച്ചുവെന്നും മീര ജാസ്മിന്‍ പറഞ്ഞു. ഈ ഓര്‍മ്മകള്‍ പങ്കുവെക്കാനായത് ആദരവാണെന്നും മീര ജാസ്മിന്‍ കുറിച്ചിരുന്നു.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍