കിടുക്കന്‍ മേക്കോവറില്‍ മോഹന്‍ലാല്‍: ഒടിയന്‍ ഇപ്പോഴെ തരംഗം

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മൂന്നാം ഷെഡ്യുളിലേക്ക് നീങ്ങുകയാണ്. ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത് 30 കാരനായ മോഹന്‍ലാല്‍ കഥാപാത്രം മാണിക്യന്റെ രംഗങ്ങളാണ്. ഇതിനായി മോഹന്‍ലാലിന് നല്‍കിയിരിക്കുന്നത് കിടുക്കന്‍ മേക്കോവറാണ് എന്നാണ് ചില ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ അഞ്ചിന് മോഹന്‍ലാല്‍ ക്രൂവിനൊപ്പം എത്തും.

മോഹന്‍ലാല്‍ ശരീരഭാരം ഏതാണ്ട് 15 കിലോയോളം കുറച്ചൊരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിദേശത്ത്‌നിന്നുള്ള മേക്കോവര്‍ സ്‌പെഷ്യലിസ്റ്റുകളാണ് മോഹന്‍ലാലിന്റെ ലുക്കിന് മേല്‍നോട്ടം വഹിക്കുന്നത്. ചിത്രത്തിലെ ലുക്ക് തന്നെയാണോ ഇതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മോഹന്‍ലാല്‍ ആരാധകര്‍ കാര്യമായി ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

Read more

30 മുതല്‍ 40 ദിവസമാണ് മോഹന്‍ലാലിന്റെ മേക്കോവറിനായി വിദേശസംഘം ആരാഞ്ഞിരിക്കുന്നത്. അതിനാലാണ് ഡിസംബര്‍ അഞ്ച് വരെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് മാറ്റി വെച്ചിരിക്കുന്നത്. ഒടിയനായുള്ള മേക്കോവറിനായി മറ്റ് ചിത്രങ്ങളും പബ്ലിക് അപ്പിയറന്‍സും മോഹന്‍ലാല്‍ കുറച്ചിരിക്കുകയാണ്.