പോറ്റിയും ചാത്തനും പറയുന്ന ബ്രാഹ്മണ്യ രാഷ്ട്രീയം

റസ്‌നി ബായ്

‘ഭ്രമയുഗം’ ടെക്നിക്കലി, ആർട്ടിസ്റ്റിക്കലി മികച്ച ഒരു തിയേറ്റർ അനുഭവം ആണ് നൽകുന്നത്, കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെ മികവോടെ തന്നെ മമ്മൂക്ക അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാൽ ചിത്രം പറയുന്ന രാഷ്ട്രീയം തീരെ അനുയോജ്യമായി തോന്നിയില്ല.

അധികാര മോഹിയായ, കുതന്ത്രക്കാരിയായ, കുലം മുടിക്കുന്നവൻ ചാത്തൻ, കേട്ടറിഞ്ഞ കഥകളിലൊക്കെയും അടിമയാണ് ചാത്തൻ, മേലാളന്റെ ഇച്ച്ഛ പോലെ കാര്യങ്ങൾ നടത്തി കൊടുക്കേണ്ടവൻ, എന്നാലും നല്ലവനായ നമ്പൂതിരിയുടെ കൂടെ ചിത്രീകരിക്കപ്പെടുമ്പോൾ കീഴാള ദൈവമായ ചാത്തൻ എന്നും വില്ലനായി മാത്രം ചിത്രീകരിക്കപ്പെടുന്നു.

ബ്രാഹ്മണ്യത്തെ പുകഴ്ത്തുന്ന,” ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആവേണ്ടത്” എന്നൊരു വാചകം ചിത്രത്തിൽ കാണാം, അതും ചത്തനെ കൊണ്ടും, കീഴാള കഥാപാത്രത്തെ കൊണ്ടും അത് പറയിക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയേണ്ടത് തന്നെയാണ്, ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലമെടുത്താൽ ഈ ഒരു ഡയലോഗിന്റെ മറുവശം വ്യക്തമായി കാണാൻ സാധിക്കുന്നതാണ്.

അങ്ങനെ നോക്കിയാൽ സിനിമ പറയുന്ന സവർണ്ണ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? മാടനും, മറുതയും,യക്ഷിയും ഒക്കെ ചോര ദാഹികളായ, അധികാര മോഹികളായ ക്രൂര ജീവികളായി ചിത്രീകരിക്കപ്പെടുമ്പോൾ ഇവരെയെല്ലാം ദൈവമായി ആരാധിച്ചു പോന്നിരുന്ന ഒരു തലമുറയുടെ ചരിത്രമാണ് മറവു ചെയ്യപ്പെടുന്നത്.

ദൈവത്തെ ഭയമില്ലാത്ത ചാത്തൻ, ദൈവത്തെ വെല്ലുവിളിക്കുന്നവൻ, മാനിപ്പുലേറ്റർ എന്നിങ്ങനെയുള്ള എത്ര ടൈറ്റിലുകളാണ് ചത്തന് ചിത്രം ചാർത്തി കൊടുക്കുന്നത്.എന്റെ ദൈവം ഇറച്ചി തിന്നും, ബീഡി വലിക്കും, കള്ളു മോന്തും പക്ഷെ എന്റെ ദൈവം ദൈവം അല്ലാതാവുന്നില്ല, ബ്രാഹ്മണ ദൈവ സങ്കല്പങ്ങൾക്ക് ചേരാത്തതൊക്കെയും എങ്ങനെയാണോ ചെകുത്താൻ മാത്രമായി സമൂഹത്തിൽ ചിത്രീകരിക്കപ്പെടുന്നത് എന്നതിനൊരു ഉദാഹരണമാണ് ഭ്രമയുഗം.

ഒരു ഫാന്റസി ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ചു കൊണ്ട് പോകുന്ന കഥപറച്ചിൽ രീതിയായിരുന്നു ചിത്രത്തിന് എങ്കിലും
എന്റെ മനസ്സിൽ ഉള്ള ചാത്തൻ കുട്ടിച്ചാത്തനിലെ ചാത്തനാണ്, കുട്ടികളെ സ്നേഹിക്കുന്ന, കുട്ടി ദൈവം. ചാത്തൻ എങ്ങനെ ഉള്ളവനോ ആയികൊള്ളട്ടെ, കാല കാലങ്ങളായുള്ള കഥകളിലൊക്കെയും ചാത്തൻ അടിമയാണ്, അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിനിധിയാണ്.

May be a black-and-white image of 1 person

ദുഷ്ടനായ ഇല്ലം മുടിപ്പിച്ച ചാത്തനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിച്ച നല്ലവനായ പോറ്റിയും, അദ്ദേഹത്തിന്റെ കുലം മുടിച്ച് പോറ്റിയുടെ രൂപം സ്വീകരിച്ച് അധികാരത്തിൽ വാഴുന്ന ചാത്തനും ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ പറഞ്ഞു വെക്കുന്നത് തിന്മയുടെയും നന്മയുടെയും രാഷ്ട്രീയമാണ്.

ഇല്ലങ്ങളും, മനകളും അടക്കി വാഴാൻ ആഗ്രഹിച്ച് ഒരു ചാത്തനും നമ്പൂതിരിയുടെയും, എംബ്രാതിരിയുടെയും പുറകെ പോയ ചരിത്രമില്ല,അടിമ വേല ചെയ്യിപ്പിച്ച്, അടക്കി ഭരിച്ച്, കാവും, കാടും കയ്യേറി വെളുപ്പിച്ചപ്പോൾ കീഴാള ദൈവമായ ചാത്തൻ തിന്മയുടെ പ്രതിനിധിയായി മാറിയ ബ്രാഹ്മാണവത്കരണത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ചിത്രം.

വർഷങ്ങൾക്ക് ശേഷം കർമ്മം കൊണ്ട് ബ്രഹ്മണരായ ഒരു സമൂഹം ധർമ്മവും അധർമ്മവും തീരുമാനിക്കുമ്പോൾ, ആവാഹിച്ച്, അവഹേളിച്ച്, അടിമയാക്കി വെക്കപ്പെട്ടിരുന്ന കീഴാള ദൈവങ്ങളെ നിങ്ങൾ ഓർമ്മിക്കും.

കൊടുമൺ പോറ്റിയുടെ ശരീരം സ്വീകരിച്ചത് കൊണ്ട് മാത്രം അതികാരമോഹിയായി മാറിയതാവാം ചാത്തൻ എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം! എന്നിരുന്നാലും അടിച്ചമർത്തി, കുടിയിരുത്തി, മെരുക്കി, വിലക്കി, കാൽ കീഴിൽ നിർത്തിയ ചാത്തനെ അധികാര മോഹിയായി ചിത്രീകരിച്ചതിൽ എനിക്ക് വിയോജിപ്പ് തോന്നി.

കലാ- മാധ്യമങ്ങൾ സാമൂഹ്യ പൊതുബോധങ്ങളിൽ നിലനിക്കുന്ന ശരി തെറ്റുകളെ പൊളിച്ചെഴുതേണ്ട ഒരു ടൂൾ ആയി മുന്നോട്ട് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ആകുമ്പോൾ വർഷങ്ങളായി ചെകുത്താന്മാരും, നീചന്മാരുമായി ചിത്രീകരിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളുടെയും മറുവശം കൂടി സമൂഹത്തിലേക്ക് വ്യാപിക്കപ്പെടും, ചർച്ച ചെയ്യപ്പെടും.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ കുറിച്ചത്. ക്രാഫ്റ്റിംഗിൽ മികച്ച ഒരു സിനിമ തന്നെയാണ് ഭ്രമയയുഗം അത് തീയേറ്ററിൽ പോയി തന്നെ കണ്ട് എക്സ്പീരിയൻസ് ചെയ്യണ്ട ഒന്നാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം