മനം നിറയ്ക്കുന്ന ആക്ഷന്‍ പൂരം; തൃശൂര്‍ പൂരം റിവ്യൂ

സാന്‍ കൈലാസ്

തൃശൂര്‍ പൂരം മലയാളികളില്‍ അതിനുമപ്പുറം തൃശൂര്‍ക്കാരില്‍ ഉണര്‍ത്തുന്ന ആവേശവും ഉത്സാഹവും പറഞ്ഞ് അറിയുന്നതിനേക്കാളും കേമം കണ്ട് തന്നെ അനുഭവിക്കുന്നതാകും. അത്തരത്തില്‍ കണ്ട് തന്നെ ആസ്വദിക്കേണ്ട ഒരു പൂര കാഴ്ച്ചയാണ് ജയസൂര്യയുടെ തൃശൂര്‍ പൂരം. ചിരിക്കാനും ചിന്തിപ്പിക്കാനുമാണ് ഇതുവരെ ജയസൂര്യ- വിജയ് ബാബു കൂട്ടുകെട്ട് ഒരുമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പിറന്നിരിക്കുന്നത് ഒരു പക്കാ ആക്ഷന്‍ ചിത്രമാണ്. അതും തൃശൂരിന്റെ ചൂരുള്ള തനിനാടന്‍ ആക്ഷന്‍ പൂരം.

തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് തൃശൂര്‍ പൂരം. ഗിരി എന്ന കൊച്ചു പയ്യന്‍ പുള്ളുഗിരി ആകുന്നിടത്തുനിന്ന് തൃശൂര്‍പൂരത്തിന് കൊടിയേറുന്നു. ജീവിതത്തിലേക്ക് പെണ്ണ് വന്നാല്‍ എല്ലാം മാറിമറയും എന്നു പറയുന്നതുപോലെ നല്ല കുഞ്ഞാടായി ജീവിച്ചു തുടങ്ങിയ പുള്ളുഗിരിയുടെ സ്വസ്ത ജീവിതത്തിലേക്ക് പ്രശ്‌നങ്ങള്‍ രംഗബോധമില്ലാതെ കടന്നു വരുന്നതിലൂടെ കഥ വികസിക്കുന്നു. പകയുടെ കഥയാണ് ഇത്. അതിനാല്‍ തന്നെ ചിത്രം മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ക്കൊണ്ടും സമ്പന്നം.

ചിത്രം മാസാണെന്ന് പറയുമ്പോള്‍ പുള്ളുഗിരി എത്രത്തോളം മാസായിരിക്കുമെന്നത് ഊഹിക്കാമല്ലോ. തന്റെ വേഷം അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നു. പുള്ളിഗിരിയുടെ ഭാര്യയായി എത്തിയ സ്വാതി റെഡ്ഡി തനിക്ക് കിട്ടിയ ചെറിയ സ്‌പേസില്‍ തന്റെ വേഷത്തെ മനോഹരമാക്കിയിട്ടുണ്ട്. പുള്ളുഗിരിയുടെ ഇടത്തും വലത്തും നിന്ന് മണിക്കുട്ടന്‍, മുരുകന്‍, ബിനോയ് നമ്പോല എന്നിവരും മാസ് ചിത്രത്തെ മരണമാസാക്കിയിട്ടുണ്ട്. വക്കീലമ്മയായി മല്ലിക സുകുമാരനും സിറ്റി പൊലീസ് കമ്മീഷണറായി വിജയ് ബാബുവും കൈയടി നേടുന്ന പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു. ജയസൂര്യയുടെ കുട്ടിക്കാലം മകന്‍ അദ്വൈത് ഗംഭീമാക്കിയിട്ടുണ്ട്.

Image result for Thrissur Pooram Movie

തൃശൂര്‍ പൂരത്തെ ചോരക്കളിയാക്കി മാറ്റി എതിര്‍വശത്ത് സാബുമോനും സുദേവും. കാഴ്ച്ചക്കാരില്‍ അത്തധികം കലിപ്പ് പകരുന്ന വിധത്തില്‍ തങ്ങളുടെ വേഷങ്ങള്‍ ഇരുവരും ഭംഗിയാക്കിയിരിക്കുന്നു. ആക്ഷന് മുന്‍തൂക്കം നല്‍കുന്ന ചിത്രമെങ്കിലും ചിത്രത്തിലെത്തുന്ന ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും മികച്ചൊരു സ്‌പേയ്‌സ് ഒരുക്കിയിരിക്കുന്നത് എടുത്തു പറയേണ്ടതാണ്. കാരണം, ചിത്രത്തില്‍ ചായക്കടക്കാരനായി എത്തുന്ന ഇന്ദ്രന്‍സില്‍ നിന്നും ക്ലൈമാക്‌സില്‍ ഇത്രമേല്‍ ഒരു മാസ് നീക്കം കാഴ്ച്ചകാര്‍ മനസില്‍ കണ്ടിട്ടുണ്ടാവില്ല.

Image result for thrissur pooram jayasurya

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ആക്ഷന്‍ ചിത്രം എന്നതിനോട് നൂറു ശതമാനവും നീതിപുലര്‍ത്തി കഥയെ പ്രേക്ഷകരിലേക്ക് എത്തു എന്നതില്‍ സംവിധായകന് അഭിമാനിക്കാം. തിരക്കഥയോടൊപ്പം തന്നെ രതീഷ് വേഗയുടെ സംഗീതവും മാസ് മൂഡിലും പ്രേക്ഷകരില്‍ കുളിര്‍മഴ പെയ്യിക്കുന്നതാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ജയസൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിലുണ്ടാകും, നല്ല മാസ് ആക്ഷന്‍ പൂരമായിട്ട്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം