ആര്‍ക്കും ഉപകാരമില്ലാത്ത ചില സത്യങ്ങളുണ്ട്..., നിഗൂഢത വിഴുങ്ങുന്ന 'കിഷ്‌കിന്ധ'; റിവ്യൂ

വളരെ മെല്ലെ പോകുന്ന ഒരു പസില്‍ ഗെയിം. അവസാനത്തോട് അടുക്കുമ്പോള്‍ ഒരേ സമയം അതിന്റെ വേഗതയും തീവ്രതയും കൂടുന്നു. ഒടുവില്‍ അതേ പസിലുകള്‍ ഒന്നു ചേരുന്നിടത്ത് ഒരു മാന്ത്രിക വലയത്തില്‍ അകപ്പെട്ട ഫീല്‍. സിനിമയില്‍ പറയുന്നതു പോലെ ‘ആര്‍ക്കും ഉപകാരമില്ലാത്ത ചില സത്യങ്ങളുണ്ട്’ അത്തരിലുള്ള സത്യങ്ങള്‍ തേടിയുള്ള യാത്രയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം പേര് പോലെ തന്നെ കഥാപശ്ചാത്തലത്തിലും അടുമുടി പുതുമ സമ്മാനിക്കുന്നതാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മിസ്റ്ററി ത്രില്ലര്‍.

മൂന്ന് ബുദ്ധിമാന്‍മാരായ കുരങ്ങന്‍മാര്‍ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. എന്നാല്‍ പുരാണത്തില്‍ പറയുന്ന കിഷ്‌കിന്ധയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല. കുറച്ച് കാലമായി മലയാള സിനിമയില്‍ കാണാത്ത ഒരു അച്ഛന്‍-മകന്‍ ബന്ധമാണ് സിനിമ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലം, ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടക്കുന്ന അജയന്റെ വിവാഹത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ള, മകന്‍ അജയചന്ദ്രന്‍, ഭാര്യ അപര്‍ണ, ഒരു റിസര്‍വഡ് ഫോറസ്റ്റിന് അടുത്തുള്ള വീട്. അപ്പു പിള്ളയുടെ ലൈസന്‍സുള്ള തോക്ക് കാണാതാകുന്നതില്‍ നിന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തില്‍.

‘മൂന്ന് ബുദ്ധിമാന്‍മാരായ കുരങ്ങന്‍മാര്‍’ എന്ന് പറയുന്നതു പോലെ അപ്പു പിള്ള, അജയചന്ദ്രന്‍, അപര്‍ണ എന്നീ മൂന്ന് പേരുടെയും ആംഗിള്‍ സിനിമയില്‍ വ്യക്തമാണ്. സിനിമയുടെ ഓരോ 10 മിനിറ്റും അതിന് അടുത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് അല്ലെങ്കില്‍ എന്താകും പിന്നീട് എന്നോ എന്ന ഒരു തരത്തിലുമുള്ള ഐഡിയയോ ക്ലൂവോ നല്‍കുന്നില്ല. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് ഒരു ടൈം ലൂപ്പില്‍ അകപ്പെടുന്നതു പോലെയുള്ള ഫീല്‍ ആണ് ഉണ്ടാവുക. ഓരോ ലൂപ്പില്‍ കാണിക്കുമ്പോഴും ഓരോ കഥാപാത്രങ്ങളും അവരുടെ സ്വാഭവങ്ങളും അതില്‍ ഡവലപ്പ് ചെയ്ത് വരുന്നുണ്ട്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു വലിയ ചോദ്യം നമുക്ക് മുന്നില്‍ ഇട്ടു വച്ചാണ് പോകുന്നത്. രണ്ടാം പകുതി ആ ചോദ്യത്തിനുള്ള ഉത്തരം തേടിയും. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം സംവിധായകന്‍ ഫാസില്‍ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം, അപ്പു പിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നുള്ളതാണ് – പറഞ്ഞു വച്ചതു പോലെ തന്നെ അത് കൃത്യമായ കൈകളില്‍ ഭദ്രമാണ്. വിജയരാഘവന്‍ അത്രക്കും പ്രേക്ഷകരെ സിനിമയില്‍ ഇന്‍വോള്‍വ് ആക്കിയിട്ടുണ്ട്.

അജയചന്ദ്രന്റെ ആദ്യ വിവാഹത്തെ കുറിച്ചും ഭൂതകാലത്തെ കുറിച്ചും വിഷ്വലിയാണ് സംവിധായകന്‍ കമ്യൂണിക്കേറ്റ് ചെയ്തിരിക്കുന്നത്. വളരെ സമയം എടുത്തുള്ള നറേഷന്‍ ആണ് ഓരോ സീനിലും. മെയിന്‍ താരങ്ങള്‍ മാത്രമല്ല, ജഗദിഷ്, അശോകന്‍, നിഴല്‍ഗള്‍ രവി, നിഷാന്‍, മേജര്‍ രവി എന്നിങ്ങനെ സ്‌ക്രീല്‍ വന്നു പോകുന്ന എല്ലാ താരങ്ങളും ഓരോരുത്തരും അവര്‍ക്ക് നല്‍കിയ റോള്‍ അതിഗംഭീരം ആക്കിയിട്ടുണ്ട്. ഓരോ ഫ്രെയ്മിലും കൊടുത്തിരിക്കുന്ന ഡീറ്റെയ്‌ലിങ് അത്രയേറെ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്.

ദിന്‍ജിത് അയ്യത്താന്റെ ആദ്യ ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയില്‍ നിന്നും ഒരുപാട് വ്യത്യസ്തമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ വഴിത്തിരിവ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കക്ഷി അമ്മിണിപ്പിള്ളയിലേത്. കിഷ്‌കിന്ധയില്‍ മറ്റൊരു വഴിത്തിരിവ് ആണ് സംവിധായകന്‍ നടന് നല്‍കിയിരിക്കുന്നത്. മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങളുടെ കഥകള്‍ രചിച്ച ബാഹുല്‍ രമേശ് ആണ് കിഷ്‌കിന്ധയുടെ രചയിതാവ്. ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും ഛായാഗ്രഹണവും. തിരക്കഥാകൃത്തിന്റെ ക്യാമറാ കണ്ണുകള്‍ തന്നെ സിനിമ ഒപ്പിയെടുത്തതിനാല്‍ കാടിന് നടുവിലെ തറവാടും ലൊക്കേഷനും മനോഹരമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മുജീബ് മജീദിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും പ്രശംസകള്‍ നേടുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ തന്നെ കണ്ടിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം കൂടിയാണിത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ