ലാല്‍ജോസ്; സിനിമാമോഹിയുടെ ജീവിതം പറയുന്ന ഗ്രാമീണത തുളുമ്പുന്ന കുടുംബചിത്രം

3.5/5

ഒരുകൂട്ടം യുവാക്കളുടെ ചിത്രമാണ് ലാല്‍ജോസ്. ഏറെ കൊട്ടിഘോഷിക്കാതെ തിയേറ്ററിലെത്തിയ ചിത്രത്തിന് മുകച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സിനിമാ മോഹവുമായി നടക്കുന്ന യുവാവിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്. പുതുമുഖങ്ങളായ മുഹമ്മദ്ശാരിഖ്, ആന്‍ ആന്‍ഡ്രിയ എന്നിവരാണ് ച്ത്രത്തില്‍ നായികാ നായികന്മാരായെത്തുന്നത്.

സംവിധായകന്‍ ലാല്‍ ജോസിനെപോലെയാകണമെന്ന് സ്വപ്‌നം കണ്ടു നടക്കുന്ന യുവാവിന്റെ ജീവിതചത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്. സിനിമാ മോഹവുമായി നടക്കുന്ന ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏടുകളാണ് ചിത്രം പങ്കുവെക്കുന്നത്.

സിനിമാ മോഹിയുടെ കഥ നിരവധി മലയാളചിത്രങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും തികച്ചും പുതുമയോടെയാണ് നവാഗതനായ കബീര്‍ പുഴമ്പ്രം കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ലാല്‍ജോസ് ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ അന്ന ആന്‍ഡ്രിയ, ജെന്‍സന്‍, ടോണി, മജീദ് തുടങ്ങിയവര്‍ക്കൊപ്പം ഭഗത് മാനുവല്‍, ശശി കലിംഗ, റിസോഭാവ, ദേവി അജിത്, രാജേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങളും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. അന്തരിച്ച ശശി കലിംഗയുടെ അവസാന ചിത്രംകൂടിയാണ് ലാല്‍ജോസ്.

പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നതെന്ന പ്രത്യേകതയും സംവിധായകനുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ തന്റെ ജീവിതവും വാശിയും എല്ലാം ചേര്‍ന്ന ചിത്രം തന്നെയാണ് ലാല്‍ജോസ്. 666 പ്രൊഡക്ഷന്റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗ്രാമീണ കാഴ്ചകള്‍ തന്മയത്തത്തോടെയാണ് ആര്‍ ധനേഷ് ക്യാമറയില്‍ ഒപ്പിയത്. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. ബിനീഷ് മണിയുടെ സംഗീതം ചിത്രത്തെ മികവുറ്റതാക്കുന്നു. സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടിയ ചിത്രം കൂടിയാണ് ലാല്‍ജോസ്. അശ്ലീലതയുടെ ഓരംചേരാതെ കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന മികച്ച ചിത്രമാണ് ലാല്‍ജോസ്‌

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ