തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

കപ്പേള എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രമാണ് ‘മുറ’. ആക്ഷനേക്കാള്‍ ഏറെ ട്വിസ്റ്റുകള്‍ക്ക് ആയിരുന്നു കപ്പേളയില്‍ പ്രധാന്യം, എന്നാല്‍ മുറ നേരെ ഓപ്പോസിറ്റ് ആണ്. ആക്ഷനുകള്‍ക്ക് ഏറെ പ്രധാന്യം. ബോളിവുഡില്‍ ‘കില്‍’ എങ്കില്‍ മോളിവുഡില്‍ ‘മുറ’ ഉണ്ടെന്ന് പറയാം. മൊത്തത്തില്‍ വയലന്‍സിന്റെ അയ്യേറുകളി. അതിനിടയില്‍ സൗഹൃദവും. തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണ് മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തില്‍ എത്തിയ മുറ എന്ന സിനിമ.

തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അനി. ഇയാള്‍ക്കെതിരെ നില്‍ക്കാനോ എതിര്‍ക്കാനോ ധൈര്യപ്പെടുന്നവര്‍ ആരുമില്ല. ഗ്യാങ്സ്റ്ററായ രമയുടെ സഹായിയാണ് അനി. അനന്തു, സജി, മനു, മനാഫ് എന്നിവര്‍ ഈ ഗുണ്ടാ സംഘത്തില്‍ ചേരുന്നതു മുതലാണ് കഥയുടെ ആരംഭം. ഒരു ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതോടെ അവരുടെ ജീവിതം മാറി മറിയുകയാണ്. തുടര്‍ന്നുള്ള പ്രതികാരമാണ് ചിത്രത്തെ കൂടുതല്‍ ഉദ്വോഗജനകമാക്കി മാറ്റുന്നത്. വളരെ ഡീറ്റെയ്‌ലിങ് ആയാണ് ചിത്രത്തില്‍ വയലന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് തന്നെയാണ്. ഒരു വലിച്ചു നീട്ടലും മടുപ്പിക്കലോ ഇല്ലാതെയാണ് സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്. യുവ പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവുന്ന പ്ലോട്ട് ആണിത്. വളരെ ത്രില്ലിങ് ആയാണ് സിനിമ സഞ്ചരിക്കുന്നതും.

സുരാജ് വെഞ്ഞാറമൂട്, മാലാ പാര്‍വതി, എടുത്തു പറയേണ്ട ഗംഭീര പെര്‍ഫോമന്‍സ് തന്നെ ആയിരുന്നു. രണ്ടുപേരും ഇതുവരെ ചെയ്തുവെച്ച കഥാപാത്രങ്ങളില്‍ നിന്നും എല്ലാം ഒരുപാട് വ്യത്യസ്തകളുള്ള കഥാപത്രങ്ങളാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് തിരോന്തരം സ്ലാങ്ങില്‍ സംസാരിച്ച സിനിമ കൂടിയാണിത്. വളരെ സീരിയസ് ആയ റോളില്‍ സംഭാഷണങ്ങളിലെ മോഡുലേഷന്‍ കൊണ്ടും വളരെ പക്വമായ അഭിനയമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്. സിന്ദൂരക്കുറിയണിഞ്ഞ് മുണ്ടും ഷര്‍ട്ടുമായി ഒരു ഗ്യാങ്‌സ്റ്ററിന്റെ എല്ലാ മാനറിസങ്ങളും സുരാജ് ഡീറ്റെയ്ല്‍ ആയി അവതരിപ്പിച്ചിട്ടുണ്ട്. വില്ലത്തരം തനിക്ക് ഈസിയായി വഴങ്ങുമെന്ന് സുരാജ് തെളിയിക്കുന്നുമുണ്ട്.

വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സിനിമയെ സ്വീകരിക്കാനാവും. ഹൃദു ഹാറൂണ്‍, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, ജോബിന്‍ ദാസ് എന്നിവരുടെ കഥാപാത്രങ്ങള്‍ ഇമോഷണലായി പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാനാകും. തുടക്കകാരുടെ സങ്കോചങ്ങളില്ലാതെ അഭിനയിച്ച ഈ നാല് പേര്‍ക്കും മലയാള സിനിമയില്‍ ഭാവിയുണ്ട്. ഇവരെ കൂടാതെ കണ്ണന്‍ നായര്‍, കനി കുസൃതി, പി.എല്‍ തേനപ്പന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ്, ആല്‍ഫ്രഡ് ജോസ് എന്നിവരും അവരുടെ റോളുകള്‍ മികച്ചതാക്കി.

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സിനിമയിലെ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ദൃശ്യപരമായി അതിശയിപ്പിക്കുന്നതും സസ്‌പെന്‍സ് നിറഞ്ഞതുമായ അന്തരീക്ഷം സിനിമ സൃഷ്ടിക്കുന്നുണ്ട്. സിനിമയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന അല്ലെങ്കില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ഒന്ന് ഇതിലെ സ്റ്റണ്ട് കൊറിയോഗ്രാഫിയാണ്. പി സി സ്റ്റണ്ട് പ്രഭു ആണ് മാസ്റ്റര്‍. കൗതുകകരമായും ഇന്റെന്‍സ് ഓപ്പണിങ് ആക്ഷന്‍ സീക്വന്‍സിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ തന്നെ ചിത്രത്തിലെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നതും പ്രശംസ അര്‍ഹിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ സ്‌ക്രീന്‍ പ്രസന്‍സും കൈയ്യടികള്‍ വാരിക്കൂട്ടും. ചോരക്കളി ആണെങ്കിലും സൗഹൃദവും, പ്രണയവും, ചതിയും, പ്രതികരവും എല്ലാം മികച്ച രീതിയില്‍ തന്നെ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ