Educate, Agitate, Organize: തങ്കലാൻ പറയുന്ന രാഷ്ട്രീയം

റസ്‌നി ബായ്

The history of India is nothing but a history of mortal conflict between Buddhism and Brahmanism.” – Dr. Babasaheb Ambedkar

കാലങ്ങളായി വർണ്ണ, ജാതി വിവേചനത്തിലൂടെയും ചതിയിലൂടെയും അടിമത്തതിലൂടെയും ചൂഷണം ചെയ്യപ്പെട്ടു വന്ന ഇന്ത്യൻ ഗോത്ര ജനതയുടെ അവകാശങ്ങൾക്കായുള്ള, സ്വാതന്ത്രത്തിനായുള്ള പോരാട്ടമാണ് ‘തങ്കലാൻ’ എന്ന ചിത്രത്തിലൂടെ പാ രഞ്ജിത്ത് അടയാളപ്പെടുത്തുന്നത്. കോലാർ കെ ജി എഫ് ഖനിയെ പശ്ചാത്തലമാക്കി 1800 കളിൽ നടക്കുന്ന കഥയാണ് തങ്കലാൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും, ജന്മി വാഴ്ച്ചയുടെയും കാലഘട്ടത്തെ വാമൊഴിയായി ഗോത്രത്തിന് പകർന്നു കിട്ടിയ പൊന്ന് വേട്ട കഥയോട് ഇഴച്ചർത്ത് ഫാന്റസി രൂപത്തിലാണ് സിനിമയുടെ ചിത്രീകരണം. മണ്ണിനും പൊന്നിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ അർഹതപ്പെട്ട ഗോത്ര ജനതയിൽ നിന്നും അത് തട്ടിയെടുത്ത്, അവരുടെ ചോരയും നീരും ഊറ്റി, അവരുടെ മണ്ണും, പൊന്നും കൈവശപെടുത്തി മാറ്റി നിർത്തിയിരുന്ന ചരിത്ര സത്യമാണ് തങ്കലാൻ.

തങ്കലാൻ വെറും ഒരു സിനിമയല്ല ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ് മുന്നോട്ട് വെക്കുന്നത്. വിക്രമിന്റെ കഥാപാത്രവും, അദ്ദേഹത്തിന്റെ മകൻ അശോകനും രണ്ട് ചരിത്ര സത്യങ്ങളെയാണ് കഥയിലൂടനീളം അടയാളപ്പെടുത്തുന്നത്. സ്വന്തം വേരുകളറിയാതെ, വിഭചിക്കപ്പെട്ട ഒരു തലമുറയെ പ്രതിനിധീകരിക്കുന്ന വിക്രമും ചരിത്ര സത്യങ്ങളും, അവകാശങ്ങളും ബുദ്ധനെ കണ്ടെത്തുന്നതിലൂടെ വീണ്ടെടുക്കുന്ന മകൻ അശോകനും. കലിങ്ക യുദ്ധത്തിന് ശേഷം ബുദ്ധനെ സ്വീകരിക്കുന്ന, ഒരു തലമുറയുടെ വിശ്വാസങ്ങളിലേക്ക് മൺറഞ്ഞു പോയ വേരുകളെ പടുത്തുയർത്തുന്ന അശോക ചക്രവർത്തിയെയുടെ പേരിനുടമ.

പൂണൂൽ ധരിക്കുന്നതിലൂടെ സമൂഹത്തിലും, പരലോകത്തും പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കും എന്ന് വിശ്വസിക്കുന്ന പശുപതിയുടെ കഥാപാത്രം, തന്നോട് സവർണ്ണ സമൂഹം കാണിക്കുന്ന വിവേചനങ്ങൾ സ്‌ട്രക്ച്ചറൽ ആയിട്ടുള്ള മാറ്റത്തിലൂടെ ഇല്ലാതാവും എന്ന് വിശ്വസിക്കുന്നു, പശുപതി പ്രതിനിധാനം ചെയുന്നത് ജാതീയത എന്നത് തന്നെയാണ് നമ്മളെ വേർതിരിച്ച് നിർത്തുന്ന ഘടകം എന്ന് മനസ്സിലാക്കാതെ, അനുകരണങ്ങളിലൂടെ, മറ്റു ജാതികളെ ഉയർന്നതായി കണ്ട് അതിലൊരാളാവൻ ശ്രമിക്കുന്ന ഒരു ജനതയെയാണ്, എന്നാൽ ഈ മാറ്റം അവരുടെ അടിമത്വവും, വിവേചനവും ഇല്ലായ്മ ചെയ്യുന്നുമില്ല. ജാതി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്, ജാതിയെ മാറ്റി എഴുതുന്നതിലൂടെ അത് സാധ്യമാകില്ല എന്ന സത്യമാണ് അദ്ദേഹത്തിന്റെ കഥാപാത്രം പറഞ്ഞു വെക്കുന്ന രാഷ്ട്രീയം.

വിക്രമിന്റെ ഭാര്യ കഥാപാത്രമായ ഗങ്കമ്മ (പാർവതി) ജീവിക്കുകയാണ് സിനിമയിലുടനീളം. പാ രഞ്ജിത്ത് സിനിമകളിൽ വേറിട്ട്‌ നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് തങ്കലാനിലും കാണാം, സ്വന്തമായി അധ്വാനിക്കുന്ന, ശബ്ദം ഉയർത്തി ചോദ്യം ചെയ്യുന്ന, ഉറച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ സിനിമയിലെ സ്ത്രീകൾ. മാറ് മറക്കാൻ അവകാശം നിഷേധിച്ചിരുന്ന ജനതയുടെ ആദ്യ വിപ്ലവമായ മാറു മറക്കൽ എന്ന ഒരു ഘടകം സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണ്. അവകാശങ്ങളും, നേട്ടങ്ങളും, ഒരുപോലെ പങ്കു വെച്ച് സന്തോഷിക്കുന്ന ജനതയെ വരച്ച് കാണിക്കുന്നതിലൂടെ സമത്വം എന്ന ഐഡിയോളജിയാണ് സംവിധായകൻ മുന്നോട്ട് വെക്കുന്നത്. ആണിനും പെണ്ണിനും ഇടയിൽ ഒരു രേഖയും വരയ്ക്കാത്ത, ഈഗലിറ്റേറിയൻ സമൂഹമാണ് തങ്കലാനിലെ ഗോത്ര വംശം.

പാ രഞ്ജിത്ത്

സമീന്താരി, മഹൽവരി,റയറ്റ്വാരി എന്നിങ്ങനെ തുടങ്ങുന്ന അഗ്രേറിയൻ റീഫോംസിലൂടെ തങ്ങൾക്കവകാശപെട്ട നിലവും, പണവും ജന്മിയും, ബ്രിട്ടിഷും തുടർച്ചയായി കൊള്ളയടിച്ചിരുന്ന കാലങ്ങളിലൂടെ കാഴ്ചക്കാരെ വിസ്മയപ്പിക്കുന്ന കഥ പറച്ചിൽ രീതി എടുത്ത് പറയേണ്ടതാണ്. ഒരു കാലം വരെയും സ്വന്തമായ നിലം പെട്ടന്നൊരു നിയമ കുടുക്കിൽ തങ്ങളുടേതല്ലാതാവുന്ന, സ്വന്തം മണ്ണിൽ അടിമയായി തീരുന്ന വേദന, പല തരം ധാന്യങ്ങൾ നമ്മൾ കൃഷി ചെയ്യുന്നു എന്നിട്ടും അതൊന്നു രുചിച്ച് നോക്കാൻ നമുക്ക് കഴിയുനില്ല എന്ന് വിക്രമിന്റെ കഥാപാത്രമായ തങ്കലാന്റെ വാക്കുകളിൽ നിറയുന്നുണ്ട്.

ദ്രാവിഡ സംസ്കൃതിയുടെ വേരായ മാതൃ ദേവതാ സങ്കല്പങ്ങളും കഥയിലൂടനീളം കാണാം, കതിരു കൊയ്യാൻ പോവുന്നതിനും, പൊന്ന് വേട്ടയ്ക്ക് പോകുന്നതിന് മുന്നേയും അവർ മാതൃദേവതയിൽ അഭയം തേടുന്നു. പൊന്ന് കാക്കുന്ന കുന്നിലെ ആരതിയും മാതൃദേവതയാണ്, തന്റെ ഗോത്രത്തിന്റെ അടിവേര് വീറോടെ പിടിച്ചു നിർത്തുന്ന കാവൽക്കാരി.

മനുഷ്യരെ കൂടാതെ കാട് സംരക്ഷിക്കുന്ന മൃഗങ്ങളെയും നമുക്ക് ഈ ചിത്രത്തിൽ കാണാം, കാട് മനുഷ്യന്റെ മാത്രമല്ല അത് എല്ലാ ജീവചാലങ്ങളുടെയും കൂടിയാണ്,കാടും, മണ്ണും, പൊന്നും, മനിതരും, കാട്ട് മൃഗങ്ങളും എല്ലാരും സന്തോഷത്തോടെ വാണിരുന്ന നമ്മുടെ ഊരിലേക്ക് വിവേചനത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, ആർത്തിയുടെ, വേട്ടക്കാരന്റെ, ചെന്നായയുടെ തോലണിഞ്ഞ വന്നവരെ കാലം ഒരു യുദ്ധത്തിലൂടെ ബുദ്ധനിലൂടെ മാറ്റി എഴുതുന്നു, അതിന് സാക്ഷികളാണ് തങ്കലാനും, ആരതിയും. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ Educate, Agitate, Organize ഇതാണ് തങ്കലാൻ പറയുന്ന രാഷ്ട്രീയം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍