Connect with us

MOVIE REVIEW

സൗന്ദര്യ പരിപ്രേക്ഷ്യങ്ങളുടെ മാറ്റിയെഴുത്തുമായി ‘ദ് ഷേപ്പ് ഓഫ് വാട്ടര്‍’

, 8:22 pm

ജോമോന്‍ തിരു

ചിത്രകഥകളായും കഥപറച്ചിലുകാരുടെ താളവ്യത്യാസങ്ങളിലായും നൃത്തമായും സംഗീതമായും സ്റ്റേജിലും സ്‌ക്രീനിലുമെല്ലാം നിറഞ്ഞാടിയ ‘The Beauty and the Beast’ എന്ന ഫ്രഞ്ച ഫെയറിടെയിലിന്റെ രൂപകത്തില്‍ ‘സൗന്ദര്യം’ എന്ന ഏറ്റവും ആത്മനിഷ്ഠമായ, മാനുഷികമൂല്യങ്ങളുടെയും വലിപ്പച്ചെറുപ്പങ്ങള്‍ നിശ്ചയിക്കുന്ന ഒന്നിനെ, ഒരു ചിത്രകാരന്റെ ഭാവാത്മകതയില്‍, ഒരു ശില്പിയുടെ കരവിരുതില്‍, ഒരു സംഗീതജ്ഞന്റെ കാവ്യാത്മകതയില്‍ Guillermo del Toro വ്യാഖ്യാനിക്കുന്ന, അളന്നുമുറിക്കുന്ന, ആഘോഷമാക്കുന്ന ചിത്രമാണ് ‘The Shape Of Water.’ അറുപതുകളിലെ കോള്‍ഡ് വാര്‍ കാലഘട്ടത്തിലാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്. സ്റ്റേറ്റ് രഹസ്യമായി നടത്തിവരുന്ന ഒരു ലബോറട്ടറിയില്‍ പരിപാലകയാണ് എലീസ എന്ന കേന്ദ്രകഥാപാത്രം. മൂകയായ എലീസ, അവള്‍ക്കുചുറ്റുമുള്ള ചെറിയ ലോകത്തെക്കുറിച്ചുള്ള കൗതുകത്താല്‍, തന്റെ വിരസജീവിതത്തോടുള്ള മടുപ്പിനാല്‍ എല്ലാത്തിനോടും ഒരു എക്‌സൈറ്റ്‌മെന്റ് സൂക്ഷിക്കുന്നവളാണ്. അങ്ങനെയിരിക്കെ സ്റ്റേറ്റ് പരീക്ഷണത്തിനായി കൊണ്ടുവരുന്ന ഒരു ഉഭയജീവിയില്‍ ആകൃഷ്ടയാകുന്ന എലീസ അതുമായി വിനിമയം ചെയ്യുവാന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ബന്ധത്താല്‍ ഈ ജീവിയെ രക്ഷപ്പെടുത്തുവാന്‍ എലീസ ശ്രമിക്കുന്നതും അനുബന്ധസംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സാലി ഹാവ്കിന്‍സ് അവതരിപ്പിച്ച എലീസ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഒരു നദിയില്‍ നിന്നും കിട്ടിയ, ജന്മനാ മൂകയായ, അനാഥയായ ഒരുവള്‍. തന്റെ വൈകല്യത്തിന്റെ ഫലമായി എല്ലാവരില്‍ നിന്നും അനുതാപം ഏറ്റുവാങ്ങേണ്ടിവന്ന, ‘താന്‍’ എന്ന ഐഡന്റിറ്റി ഈ സഹാനുഭൂതിയില്‍ ഇല്ലാതാവുന്നത് അനുഭവിക്കേണ്ടിവന്ന, വളരെ വിരസമായ ദിനചര്യകളിലേക്ക് കൂപ്പുകുത്തേണ്ടിവന്ന കഥാപാത്രമാണ് എലീസ. ആരോരുമില്ലായ്മയുടെ മടുപ്പുനികത്തുവാന്‍ വേണ്ടി അയല്‍ക്കാരനായ ഗിലീസിന് മകളെപോലെയാവുകയും ടെലിവിഷനില്‍ കാണുന്ന നൃത്തത്തിലും രാവെളിച്ചങ്ങളിലും താന്‍ ജോലിചെയ്യുന്ന ലബോറട്ടറിയുടെ രഹസ്യങ്ങളിലും അഭിരമിക്കുവാന്‍, അതുവഴിയെങ്കിലും താനായി നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവളാണ് അവള്‍. എലീസയാല്‍ പ്രേക്ഷകനില്‍ ജനിക്കുന്ന എംപതിയാണ് ചിത്രത്തിന്റെ ആത്മാവായി കണക്കാക്കുവാന്‍ കഴിയുക. ‘Disabled’ എന്ന ‘ബ്യൂട്ടിലെസ്സ്’ സ്റ്റേറ്റ് അല്ല, മറിച്ച് ഓരോ ആംഗ്യങ്ങളിലൂടെയും എലീസ നേടിയെടുക്കുന്ന വാത്സല്യം, അവള്‍ സ്വയം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നതോ നേടിയെടുക്കുന്നതോ ആയ ഒരു ചിരി തുടങ്ങിയവയിലൂടെയാണ് ചിത്രവും, അതിന്റെ ആഴവും ആരംഭിക്കുന്നത്.

ആന്തരിക സൗന്ദര്യത്താല്‍, വശ്യയായ രാജകുമാരിയെ വിജയിച്ച് ശാപമോക്ഷം നേടുന്ന മൃഗരാജാവിന്റെ വീരഗാഥയാണ് അടിസ്ഥാന രൂപകമെങ്കിലും ‘Beauty’ എന്നതിനെ മൂകയായ, വിരസയായ, ഒറ്റപ്പെട്ടവളായ ഒരുവളുടെ ജീവിതത്തിലൂടെ നോക്കികാണുവാനാണ് ചിത്രം ശ്രമിക്കുന്നത്. സൗന്ദര്യത്തെ മൂല്യവത്കരിക്കുന്നതിനാല്‍ അലാറാം സെറ്റ് ചെയ്ത് സ്വയംഭോഗം ചെയ്യേണ്ടിവരുന്നത്ര ഒറ്റപ്പെടുന്ന, പ്രണയത്തിലും രതിയിലും അവഗണിക്കപ്പെടുന്ന, വിഷാദത്തിനപ്പുറം ജീവിതാര്‍ത്ഥങ്ങളുടെ ആഴമില്ലായ്മ തിരിച്ചറിയുന്ന മൂകയായ, കുറവുകള്‍ ഏറെയുള്ള ‘രാജകുമാരിയാണ്’ ചിത്രത്തിലെ നായിക. അവള്‍ക്കാണ് കാമുകനായിമാറുന്ന ഒരു ഉഭയജീവി ശാപമോക്ഷമരുളുന്നത്. നായികയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘അത് അവളെ’ കാണുന്നുണ്ട്. അവളുടെ ഇല്ലായ്മകളുടെയും കുറവുകളുടെയും മൂടുപടങ്ങള്‍ ഇല്ലാതെ അത് അവളെ മാത്രമാണ് കാണുന്നത്. അത്രയും ലളിതമായാണ്, ലാളിത്യത്തോടെയാണ്, ‘It’ എന്നത് ‘Him’ ആവുന്നിടത്ത് അത് പ്രൊപ്പഗേറ്റ് ചെയ്യുന്ന, ചലഞ്ച് ചെയ്യുന്ന, മാറ്റിയെഴുതുന്ന Perceptions തുറന്നുകാട്ടിയാണ് Guillermo സൗന്ദര്യത്തിന്റെ പഴകിത്തെളിഞ്ഞ കാവ്യങ്ങളെ മാറ്റിയെഴുതുന്നത്. വലിപ്പച്ചെറുപ്പങ്ങള്‍ തീര്‍ക്കുന്ന ഗാഥകളേക്കാള്‍ വളരെ ബാലന്‍സ്ഡായാണ് സൗന്ദര്യത്തിന്റെ രാഷ്ട്രീയത്തെ ഇതുവഴി സംവിധായകന്‍ അവതരിപ്പിക്കുന്നത്.

Pan’s Labyrinth പോലെ പൊളിറ്റിക്കല്‍ സബ്ടെക്സ്റ്റുകള്‍ ഈ ചിത്രത്തിലും ഉള്‍പ്പെടുത്തുവാന്‍ Guillermo മറക്കുന്നില്ല. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെടുക്കപ്പെടുന്ന ഉഭയജീവിയെ തങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുമോയെന്നുള്ള ശ്രമം ആരംഭിക്കുകയും ഇല്ലെന്ന സാഹചര്യത്തില്‍ അതിനെ ഒരു Intruder ആയിക്കണ്ട് ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. Intruder എന്നതിനെ ഒരു ഓപ്പണ്‍ വാക്ക്വം ആയി കണ്‍സീവ് ചെയ്യുവാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഇന്ന് സമൂഹം ഒരു ഇന്‍ട്രൂഡര്‍ ആയിമാത്രം സമീപിക്കുന്ന എന്തിനെയും, ആരെയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളും (ചിത്രത്തില്‍ അധികാരത്തിന്റെ രണ്ട് വശങ്ങളായ രാജ്യങ്ങള്‍ ആണെന്നുമാത്രം) തിരസ്‌ക്കരിക്കുന്നുണ്ടെന്ന് അടയാളപ്പെടുത്തുന്നുണ്ട് സംവിധായകന്‍. ഇന്ന് നിലനില്‍ക്കുന്ന സ്ത്രീത്വത്തിന്റെ, കറുത്തവരുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ, അഭയാര്‍ഥികളുടെ ഒക്കെ പ്രതിനിധിയായി തീരുവാന്‍ known-identity-ക്ക്പ്പുറം ഉപയോഗിക്കപ്പെടുവാനും ഇല്ലാതാക്കപ്പെടുവാനും വിധിക്കപ്പെട്ട ചിത്രത്തിലെ ആംഫിബിയന് ആവുന്നുണ്ട് എന്നത് സംവിധായകനായ Guillermo del Toro-യുടെ മിടുക്കാണ്.

സംവിധായകന്റെ ക്രാഫ്റ്റിനപ്പുറം ചിത്രത്തെ ജീവിപ്പിക്കുന്നത് എലൈസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Sally Hawkinsഉം സംഗീതം നിര്‍വ്വഹിച്ച Alexandre Desplat-ന് ആണ്. സംസാരശേഷിയില്ലാത്ത എലൈസയുടെ ജീവിതത്തിന് ആന്തരികമായ താളം തീര്‍ക്കുവാന്‍, പൂര്‍ണ്ണത വരുത്തുവാന്‍ ഹോക്കിന്‍സിന്റെ അഭിനയമികവും ഡെസ്പ്ലാറ്റിന്റെ മന്ത്രികസംഗീതവും ഒരുപോലെ വിനയോഗിക്കപ്പെടുന്നുണ്ട്. ക്രൂഷ്യല്‍ ആയ പലസന്ദര്‍ഭങ്ങളും പ്രേക്ഷകനിലേക്കെത്തുന്നത് ഇവ രണ്ടിന്റെയും തത്തുല്യമായ അവതരണത്തിലാണ്. കേവലം ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ആവുക എന്നതിനേക്കാള്‍ എലൈസയുടെ ‘ഡിസബിലിറ്റി’ ഇല്ലാതാക്കുകയാണ് ഡെസ്പ്ലാറ്റിന്റെ സംഗീതം ചെയ്യുന്നത്. അറുപതുകളുടെ സെറ്റിങ്ങില്‍ രാത്രിദൃശ്യങ്ങള്‍ കൂടുതല്‍ മനോഹരമാവുകയും സംവിധായകന്റെ എലഡന്‍സ് തുടരുകയും ചെയ്യുന്നുണ്ട്. എല്ലാം പ്രതിധ്വനിക്കുന്ന സാലി ഹോക്കിന്‍സിന്റെ വശ്യമായ മുഖം ചിത്രത്തിന് പൂര്‍ണ്ണതയേകുന്നുണ്ട്.

വെനീസ് ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്ത്, ഗോള്‍ഡന്‍ ലയണ്‍ പുരസ്‌ക്കാരം നേടിയാണ് ചിത്രം പ്രേക്ഷകരുടേയും അനുവാചകരുടെയും ഇടയിലേക്ക് കടക്കുന്നത്. മിക്ക നിരൂപകപ്രസിദ്ധീകരണങ്ങളും പോയവര്‍ഷത്തെ ഒന്നാമതെന്ന് വിലയിരുത്തിയ ചിത്രം ഇന്ന് പ്രഖ്യാപിച്ച തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങളിലും, 13 നോമിനേഷനുകളില്‍ നിന്ന് 4 ജയങ്ങളോടെ മികവുപുലര്‍ത്തി. Paul Denham Austerberry, ടhane Vieau, Jeff Melvin എന്നിവര്‍ ബാള്‍ട്ടിമോര്‍ നഗരത്തിന്റെ അറുപതുകളുടെ ദൃശ്യങ്ങളിലേക്ക് ചിത്രത്തെ സ്ഥാപിച്ചുകൊണ്ട് പ്രൊഡക്ഷന്‍ ഡിസൈന്‍ കാറ്റഗറിയില്‍ ഓസ്‌ക്കാര്‍ നേടി. പകരംവെക്കാനില്ലാത്ത സംഗീതമികവിന് ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ Alexandre Desplat-നും വിഭിന്നകലകളുടെ മൂര്‍ത്തീഭാവങ്ങള്‍ സിനിമയുടെ വിഷ്വലിന്റെ ചാരുതയില്‍ യോജിപ്പിച്ചതിന് മികച്ച സംവിധായക വിഭാഗത്തില്‍ Guillermo del Toroയും ഓസ്‌കാര്‍ പുരസ്‌ക്കാരം നേടി. Three Billboards Outside, Ebbing, Missouri, Dunkirk തുടങ്ങി എട്ട് ചിത്രങ്ങളെ പിന്നിലാക്കി മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരവും ഇന്നത്തെ ഓസ്‌കാര്‍ നിശയില്‍ നേടിയെടുക്കുവാന്‍ The Shape Of Water-ന് കഴിഞ്ഞു. ഫാന്റസി ജനുസ്സില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടതിന്റെ വിജയമാണ് ‘The Shape Of Water’-നുള്ളത്. പോയവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമായി ‘The Shape Of Water’ മാറുന്നതും ചിത്രത്തിനകത്തും പുറത്തുമുള്ള ഈ വിജയങ്ങള്‍ കാരണമാണ്.

Don’t Miss

KERALA4 hours ago

കിണറ്റിലേക്ക് തലകുത്തി വീണു; ഗുരുവായൂര്‍ ശേഷാദ്രി ചരിഞ്ഞു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് തിരുവാഴിയോട് ഉത്രത്തില്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന കിണറ്റില്‍ വീണ് ചെരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണത്. രാത്രി...

KERALA5 hours ago

‘കിട്ടാത്ത കേന്ദ്രഫണ്ടിനെക്കുറിച്ച് ഞാനെന്ത് പറയാന്‍’; രാജഗോപാലിന് നല്‍കിയ മറുപടി വിവാദമായപ്പോള്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണമേഖലയില്‍ കേന്ദ്രഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

KERALA6 hours ago

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം; ‘നാം മുന്നോട്ടിന്റെ’ പ്രൊഡ്യൂസറിനെ പുറത്താക്കി

മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി. സിഡിഎസ് ജീവനക്കാരനായ സപ്‌നേഷിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ...

CRICKET7 hours ago

ഷമിയുടെ ഭാര്യ പണം മാത്രം മോഹിക്കുന്നവള്‍; മാസം ലക്ഷങ്ങളുടെ ഷോപ്പിങ്: ഷമി-ഹസിന്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നം കുറേ മുന്‍പ് തുടങ്ങിയതാണെന്ന് ഷമിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഷമിയുടെ പണം മാത്രമാണ് ഹാസിന്‍ ജഹാന്‍ മോഹിച്ചിരുന്നതെന്നും...

KERALA7 hours ago

ചീനവല റസ്‌റ്റോറന്റില്‍ കയറിയാല്‍ ചീട്ടുകീറും!; ഭക്ഷണം കഴിച്ചാല്‍ കുടുംബത്തിന്റെ ആധാരം നല്‍കണം, ചെമ്പല്ലി പൊരിച്ചതിന് മാത്രം 2228 രൂപ

ഇടപ്പള്ളിയില്‍ ഉള്ള ചീനവല എന്ന ഹോട്ടലില്‍ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. മീന്‍ വാങ്ങുമ്പോള്‍ വില ആദ്യം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ വീടിന്റെ ആധാരവും കയ്യില്‍ കരുതുക. ഇന്ന്...

SOCIAL STREAM8 hours ago

‘നിങ്ങള്‍ ഞങ്ങളുടെ ‘ഫാറൂഖാബാദിനെ’ എങ്ങനെയൊക്കെ ‘താലിബാന്‍’ ആക്കിയാലും സര്‍ഗ്ഗാത്മകത ഇവിടെ പൂക്കുക തന്നെ ചെയ്യും’; വത്തക്ക വിഷയത്തില്‍ പ്രതികരിച്ച് കോളേജ് ചെയര്‍പേഴ്‌സണ്‍

ഫറൂഖ് കോളേജ് അധ്യാപകന്റെ വിവാദമായ വത്തക്ക പ്രസംഗത്തില്‍ പ്രതികരിച്ച് കോളേജ് ചെയര്‍പേഴ്‌സണ്‍.നിങ്ങള്‍ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ താലിബാനാക്കിയാലും ഇവിടെ സര്‍ഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും പൂക്കുകതന്നെ ചെയ്യുമെന്ന്...

NATIONAL8 hours ago

സ്ഥിരം ജോലി കിട്ടാക്കനിയാകും; കരാര്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി

ഇന്ത്യയില്‍ എല്ലാ മേഖലയിലും കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1946 ലെ ഇന്റസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമത്തില്‍ നിയമഭേദഗതി...

KERALA8 hours ago

‘പികെ ഫിറോസ് ഇസ്ലാമിക വിരുദ്ധന്‍; പുരുഷന്‍മാര്‍ മൈലാഞ്ചിക്കൈകളില്‍ നോക്കരുത്, സിനിമാറ്റിക് സംഗീത നിശ മതവിരുദ്ധം’; യൂത്ത് ലീഗ് നേതാവിന് സമസ്തയുടെ ‘ഫത്‌വ’

അന്‍വര്‍ ഷെരീഫ് സമസ്ത-ലീഗ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി യൂത്ത്ലീഗ് നേതാക്കള്‍ക്കെതിരെ സമസ്തയുടെ യുവ നേതാക്കള്‍. സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിനെ...

KERALA8 hours ago

ലസി നിര്‍മാണ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പട്ടി കാഷ്ഠത്തില്‍; വെള്ളം എടുക്കുന്നത് കക്കൂസില്‍ നിന്നും; കൊച്ചിയിലെത്തി ലെസി വലിച്ചുകയറ്റുന്നവര്‍ ജാഗ്രതൈ!

കൊച്ചിയില്‍ ലസ്സിയുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ലസ്സി മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം പുറത്തുവന്നത്. ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

KERALA8 hours ago

പുഴുക്കള്‍ നിറഞ്ഞ ഭക്ഷണം നല്‍കിയതില്‍ അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അടച്ചു

ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ എഞ്ചിനിയറിംഗ് കോളേജാണ് അടച്ചു...