മുന്തിരി മൊഞ്ചനിലെ പുതിയ പാട്ട് പുറത്തിറങ്ങി; ഹരിശങ്കറും ചിത്രയും ചേർന്ന് പാടിയ മെലഡി ഹൃദ്യമെന്നു സോഷ്യൽ മീഡിയ

നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ. ഒരു തവള പറഞ്ഞ കഥ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിലെ “പതിയെ ഇതൾ വിടരും” എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നു. ഹരിശങ്കറും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. സംവിധായകൻ തന്നെ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പുതുമയും ഈ ഗാനത്തിനുണ്ട്. മുരളി ഗുരുവായൂർ ആണ് വരികൾ എഴുതിയത്.

സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ള സിനിമയാണ് മുന്തിരി മൊഞ്ചൻ. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ ശ്രേയ ജയദീപ്, സുധാമയി നമ്പ്യാർ എന്നിവരാണ് ഗായകർ. ചിത്രത്തിലെ മുന്നേ പുറത്തിറങ്ങിയ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കർ മഹാദേവൻ പാടിയ ഓർക്കുന്നു ഞാൻ എന്ന ഗാനത്തിന്റെ വരികൾ എഴുതിയത് റഫീഖ് അഹമ്മദ് ആണ്.

പുതുമുഖങ്ങൾ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ ആകുന്നത്. . മനേഷ് കൃഷ്ണൻ ഗോപിക അനിൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആകുന്നത്. സലിം കുമാർ തവള ആകുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സിനിമയിൽ തവളയുടെ പ്രതീകാത്മക റോൾ നിർണായകമാണ്. ഇന്നസെന്റ്, ഇർഷാദ്, കൈരാവി തക്കർ, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, ദേവൻ, സലീമ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ അശോകന്‍ ആണ് മുന്തിരി മൊഞ്ചൻ നിർമിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയിലുങ്ങൽ ഇസ്മായിലും ചേർന്നാണ്. ഒക്ടോബർ 25 നു ചിത്രം തീയറ്ററുകളിൽ എത്തും

Latest Stories

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍