'മിസ്റ്റര്‍ ഗോപി സുന്ദറില്‍ നിന്ന് കുറച്ച് ശ്രദ്ധ നേടൂ..'; അമ്മയ്‌ക്കൊപ്പമുള്ള വീഡിയോക്ക് പരിഹാസം, പ്രതികരിച്ച് അഭയ ഹിരണ്‍മയി

ഗായിക അഭയ ഹിരണ്‍മയിയുടെ പാട്ടുകളെക്കാളേറെ വ്യക്തി ജീവിതം എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയാറുണ്ട്. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെയും വേര്‍പിരിയലിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും ഉയരാറുണ്ട്. അഭയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെയെല്ലാം ഗോപി സുന്ദറിന്റെ പേര് പറഞ്ഞു കൊണ്ടുള്ള അനാവശ്യ വിലയിരുത്തലുകളും നടക്കാറുണ്ട്.

അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭയ ഹിരണ്‍മയി ഇപ്പോള്‍. ‘ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടായത്’ എന്ന കമന്റിനോടാണ് ഗായിക പ്രതികരിച്ചത്. അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ വീഡിയോ അഭയ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് കമന്റ് എത്തിയത്.

‘അത് എങ്ങനെ നിങ്ങള്‍ക്കു പറയാന്‍ സാധിക്കും’ എന്നാണ് കമന്റിനോട് പ്രതികരിച്ച് അഭയ തിരിച്ചു ചോദിച്ചത്. ‘നിങ്ങളെ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു’ എന്ന മറുപടി ലഭിച്ചതോടെ താന്‍ മുമ്പും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പ്രതികരിച്ചു.

‘നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റര്‍ ഗോപി സുന്ദറില്‍ നിന്ന് കുറച്ച് ശ്രദ്ധ നേടുക’ എന്നായിരുന്നു അഭയക്ക് ലഭിച്ച മറ്റൊരു പരിഹാസ കമന്റ്. ‘താങ്കള്‍ എന്തിനാണ് അദ്ദേഹത്തെ കുറിച്ചോര്‍ത്തു വിഷമിക്കുന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ’ എന്നാണ് ഇതിനോട് പ്രതികരിച്ച് അഭയ കുറിച്ചത്.

”കേള്‍ക്കാനും ബോധം വയ്ക്കാനും തുടങ്ങിയ കാലം തൊട്ടു തുടങ്ങിയതാണ് ഈ കൃതികള്‍! പാടാനൊന്നും അറിഞ്ഞുടാത്ത കാലത്തും ഈ ട്യൂണ്‍ ഒക്കെ മൂളിനടകും… അമ്മയ്ക്ക് അമ്മയുടെ ഗുരു ശ്രീ നെയ്യാറ്റിങ്കര മോഹനചന്ദ്രന്‍ സാര്‍ പറഞ്ഞു കൊടുത്ത പല കൃതികളില്‍ ഒന്ന്” എന്ന ക്യാപ്‌ഷോനൊടെയാണ് പോസ്റ്റ് പങ്കുവച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍