അത് തീര്‍ക്കാനുള്ള ഇടം എന്റെ കമന്റ് ബോക്‌സ് അല്ല, താങ്കളുടെ മാന്യതയ്ക്ക് അനുസരിച്ച് നടക്കാന്‍ എനിക്ക് പറ്റില്ല: അഭയ ഹിരണ്‍മയി

പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് അഭയ ഹിരണ്‍മയി. തനിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളോട് ഗായിക ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഗായിക ഇപ്പോള്‍.

വേദിയില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെയാണ് അഭയയുടെ വസ്ത്രം ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ എത്തിയത്. ‘എല്ലാവര്‍ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍.

ഈ ചിത്രത്തില്‍ അഭയയുടെ വേഷത്തെ വിമര്‍ശിച്ച് ഒരാള്‍ കമന്റ് ഇട്ടിരുന്നു. അതില്‍ മോശം പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. ഇതിനാണ് അഭയ മറുപടി നല്‍കിയത്. ‘മോശം വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ നാട്ടില്‍ കൊച്ചുകുട്ടികള്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നത്’ എന്നാണ് ഇയാളോട് അഭയ ആദ്യം ചോദിച്ചത്.

പിന്നീടും കമന്റുമായി എത്തിയ ആള്‍ക്ക് അഭയ മറുപടി നല്‍കി. ‘താങ്കള്‍ തങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനെ കഴപ്പ് എന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. ആ കഴപ്പ് തീര്‍ക്കാനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് അല്ല” എന്നാണ് അഭയ ഇയാള്‍ക്ക് മറുപടി നല്‍കിയത്.

അതേസമയം, നിങ്ങള്‍ക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ വസ്ത്ര മാന്യത കാണികുന്നത് കഴപ്പ് തന്നെയാണ്. എന്നൊരാള്‍ കമന്റ് ഇട്ടു. ഇയാള്‍ക്കും അഭയ ശക്തമായ മറുപടിയാണ് നല്‍കിയത്.

Read more

”താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാന്‍ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങള്‍ ഡ്രസിലാണല്ലോ കണ്ടത്” എന്നാണ് അഭയ തിരിച്ചു ചോദിച്ചത്. അതേസമയം, ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്’ എന്ന ഗാനമാണ് അഭയയെ പ്രശസ്തയാക്കുന്നത്.