മുന്‍നിര നായികമാരെയും അനുവാദമില്ലാതെ ചുംബിച്ച് ഉദിത് നാരായണ്‍; ഞെട്ടി ശ്രേയയും അല്‍കയും, ചര്‍ച്ചയായി വീഡിയോ

ലൈവ് മ്യൂസിക് ഷോയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണന്റെ വീഡിയോ വിവാദമായിരുന്നു. ഇതിനിടെ പ്രമുഖ ഗായികമാരെ അപ്രതീക്ഷിതമായി ചുംബിക്കുന്ന ഉദിത് നാരായണന്റെ പഴയ വീഡിയോകളും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ശ്രേയ ഘോഷാല്‍, അല്‍ക യാഗ്‌നിക് എന്നിവരെ ചുംബിക്കുന്ന പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ഐഡല്‍ എന്ന പരിപാടിക്കിടെയാണ് ഉദിത് അല്‍കയെ കവിളില്‍ ചുംബിക്കുന്നത്. ഗായകന്റെ പെട്ടെന്നുള്ള അല്‍ക ഞെട്ടുന്നതായാണ് വീഡിയോയിലുള്ളത്. മറ്റൊരു പരിപാടിക്കിടെ, മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ ശ്രേയയേയും ഇയാള്‍ ചുംബിക്കുന്നുണ്ട്. അപ്രതീക്ഷിതമായുള്ള ഗായകന്റെ പെരുമാറ്റത്തില്‍ ശ്രേയയും ഞെട്ടുന്നതും അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതോടെ ഗായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, സെല്‍ഫി എടുക്കാനെത്തിയ ആരാധികമാരെ ആയിരുന്നു കഴിഞ്ഞ ദദിവസം ഉദിത് നാരായണ്‍ ചുംബിച്ചത്. വിഷയത്തില്‍ വിശദീകരണവുമായി ഉദിത് രംഗത്തെത്തി. ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറും.

അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു. ചിലര്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്ര വലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നാണ് ഗായകന്‍ ചോദിക്കുന്നത്.

Read more