സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ കപ്പിള്‍സ് ആണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇക്കഴിഞ്ഞ മെയിലാണ് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇരുവരും മ്യൂസിക് ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണാഘോഷത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്.
ഖത്തറില്‍ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രമാണ് അമൃതയും ഗോപി സുന്ദറും ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും പ്രണയാര്‍ദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് ഫോട്ടോ. പോസ്റ്റ് വളരെ വേഗത്തില്‍ തന്നെ വൈറലായി. അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി.
‘തൊന്തരവാ…’ എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. ‘ക്യൂട്ട് കപ്പിള്‍, നന്നായിട്ടുണ്ട്’ തുടങ്ങിയ കമന്റുകളും ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് എത്തുന്നുണ്ട്. പ്രണയം വെളിപ്പെടുത്തിയ ശേഷം നിരവധി ചിത്രങ്ങളും വീഡിയോകളും അമൃതയും ഗോപി സുന്ദറും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഈ ചിത്രങ്ങള്‍ക്ക് നേരെ ഹേറ്റ് കമന്റുകളും സൈബര്‍ ആക്രമണങ്ങളും ലഭിക്കാറുണ്ട്. തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അത്തരം കമന്റുകള്‍ താരങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല.