'ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയര്‍ മൂത്തമോളെ'; ആനയും ചെണ്ട മേളവുമായി അഭിരാമിയുടെ പിറന്നാള്‍ ആഘോഷം

പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതും വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തവരാണ് അമൃത സുരേഷും ഗോപി സുന്ദറും. എന്നാല്‍ ഒരുമിച്ചുള്ള ജീവിതം ആഘോഷമാക്കുകയാണ് അമൃതയും ഗോപി സുന്ദറും. സ്റ്റേജ് ഷോകളും യാത്രകളുമായി തിരക്കിലാണ് ഇരുവരും.

സഹോദരി അഭിരാമിയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആനയും ചെണ്ടമേളവുമൊക്കെയായി പിറന്നാള്‍ ആഘോഷം കളറാക്കിയിരിക്കുകയാണ്. ഗോപി സുന്ദറാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയര്‍ മൂത്തമോളെ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമൃതയെയും അഭിരാമിയെയും ഗോപിയെയും കൂടാതെ അമൃതയുടെ മകള്‍ പപ്പുവും ഇവര്‍ക്കൊപ്പം ചിത്രങ്ങളിലുണ്ട്. രാത്രിയില്‍ ആയിരുന്നു ആഘോഷം.

ആനയുടെ മുകളില്‍ ‘ഹാപ്പി ബര്‍ത്ത്ഡെ അഭിരാമി’ എന്ന പോസ്റ്ററും വച്ചിട്ടുണ്ട്.’ അഭിരാമിക്ക് സര്‍പ്രൈസയാണ് അമൃതയും ഗോപിയും ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത്. ”ഇത് എന്തായാലും പൊളിച്ചു’ എന്നാണ് ആരാധകരുടെ കമന്റുകള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്