നെഞ്ചില്‍ ബാന്‍ഡേജ്, അമൃതയ്ക്ക് സംഭവിച്ചതെന്ത്? പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തി ഗായിക അമൃത സുരേഷ്. വീട്ടില്‍ വിശ്രമത്തില്‍ ഇരിക്കുന്ന ഗായികയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നെഞ്ചിന്റെ ഒരു ഭാഗത്തായി ബാന്‍ഡേജ് ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം. എന്നാല്‍ അമൃതയ്ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകളുടെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ അമൃതക്കും മകള്‍ക്കും നേരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ബാല എന്ന അച്ഛനെ സ്‌നേഹിക്കാന്‍ കാരണങ്ങള്‍ ഇല്ല. തന്നെയും അമ്മയെയും ബാല ഉപദ്രവിച്ചിരുന്നു എന്നായിരുന്നു മകള്‍ പറഞ്ഞത്.

എന്നാല്‍ അമ്മ പറഞ്ഞ് പഠിപ്പിച്ചത് പോലെ തന്നെ മകള്‍ സംസാരിച്ചു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി അമൃത രംഗത്തെത്തിയിരുന്നു. ബാല തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ബാലയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആ വീട്ടില്‍ പലപ്പോഴും ചോര തുപ്പി കിടന്നിട്ടുണ്ട്. ബാല തനിക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് അമൃത വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവന്നത്. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അപേക്ഷിച്ച് സഹോദരിയും ഗായികയുമായ അഭിരാമി കുറിപ്പും പങ്കുവച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്കിപ്പുറമാണ് അമൃത ആശുപത്രി വിട്ട് വീട്ടിലെത്തിയത്.

ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവരോടും അമൃത നന്ദി അറിയിച്ചു. ‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം’ എന്ന് എഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് അമൃത താന്‍ ഡിസ്ചാര്‍ജ് ആയ വിവരം പങ്കുവച്ചത്.

Latest Stories

രോഹിതും കോഹ്‌ലിയും അല്ല, ട്രെന്റ് സ്റ്റാർ ആയി ഇന്ത്യൻ ടീമിന്റെ ജാതകം മാറ്റിയത് അവൻ: ക്രിസ് ഗെയ്‌ൽ

എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ