മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

തന്റെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ അപവാദപ്രചാരണങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. റഹ്‌മാന്റെ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് ആയ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. റഹ്‌മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ എത്തി.

ഇതിനെതിരെ റഹ്‌മാനും മക്കളും പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഹ്‌മാന്റെ ഭാര്യ സൈറ ബാനു ഇപ്പോള്‍. രണ്ട് മാസങ്ങളായി മുംബൈയിലാണ് സൈറാ ബാനു താമസിക്കുന്നത്. റഹ്‌മാനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സൈറ ബാനു അഭ്യര്‍ഥിച്ചു.

”ഞാന്‍ സൈറ ബാനുവാണ്. ഇപ്പോള്‍ മുംബൈയിലാണ്. രണ്ടു മാസങ്ങളായി ഇവിടെയാണ്. ദയവ് ചെയ്ത് യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും മല്ല മനുഷ്യനാണ് അദ്ദേഹം.”

”എന്തുകൊണ്ട് സൈറ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്.”

”ഞങ്ങള്‍ ഇരുവരും സ്നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്” എന്നാണ് സൈറ ഓഡിയോ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരുടേയും സംയുക്തപ്രസ്താവന പങ്കുവെച്ചത്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ