കൃഷ്ണ കീര്‍ത്തന ഭജന സംഘടിപ്പിച്ച് എ.ആര്‍ റഹ്‌മാന്‍; പാടാനെത്തിയത് വിദേശ ഗായകര്‍, വൈറല്‍ വീഡിയോ

ദുബായിലെ തന്റെ വീട്ടില്‍ കൃഷ്ണ കീര്‍ത്തന അര്‍ച്ചന സംഘടിപ്പിച്ച് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. വിദേശ ഗായകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ച്ചനയില്‍ പങ്കെടുക്കാനെത്തി. ഇവര്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ അത് ആസ്വദിക്കുന്ന റഹ്‌മാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

റഹ്‌മാന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ വച്ചായിരുന്നു അര്‍ച്ചന. ഏറെ സന്തോഷത്തോടെ റഹ്‌മാന്‍ കീര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാനാകും. ഗായകരുടെ ദൃശ്യങ്ങള്‍ അദ്ദേഹം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുമുണ്ട്. റഹ്‌മാന്റെ ചില സ്‌നേഹിതരും പരിപാടി ആസ്വദിക്കാന്‍ എത്തിയിരുന്നു.

അതേസമയം, ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പുതിയ പാട്ടിന്റെ പ്രമോഷന്‍ പോസ്റ്റ് പങ്കുവച്ചതിന് എ.ആര്‍ റഹ്‌മാന്‍ വിവാദത്തിലായിരുന്നു. ‘പിപ്പ’ എന്ന ചിത്രത്തിന് വേണ്ടി റഹ്‌മാന്‍ ഈണമൊരുക്കിയ ‘മേന്‍ പര്‍വനാ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങള്‍ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന ക്യാപ്ഷനോടെ ആയിരുന്നു റഹ്‌മാന്റെ പോസ്റ്റ്. ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ തലപൊക്കി.

ചെന്നൈയെയും ആന്ധ്രാപ്രദേശിനെയും സാരമായി ബാധിച്ച മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ഗാനം പ്രമോട്ട് ചെയ്തതിന് ആയിരുന്നു റഹ്‌മാനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈ നഗരത്തിന് വേണ്ടി കൈകോര്‍ക്കണമെന്ന കുറിപ്പോടെ റഹ്‌മാന്‍ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ