പൂര്‍ണനഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കും, സ്വന്തം ശരീരം കണ്ട് കൊതി തോന്നി..; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ തുറന്നുപറച്ചില്‍

തന്റെ ലൈംഗിക താല്‍പര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള പോപ്പ് താരമാണ് ഓസ്‌കര്‍, ഗ്രാമി ജേതാവായ ബില്ലി ഐലിഷ്. താന്‍ ബൈസെക്ഷ്വല്‍ ആണെന്ന ബില്ലിയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറിയിരുന്നു. തനിക്ക് സ്വന്തം ശരീരത്തോട് തന്നെ കൊതി തോന്നിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

”ഞാന്‍ ബൈസെക്ഷ്വല്‍ ആണ്. എന്നാല്‍ പെണ്‍കുട്ടികളോടാണ് കൂടുതല്‍ താല്‍പര്യം അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. മാത്രവുമല്ല, എനിക്ക് പൂര്‍ണനഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണ്. സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്.”

”ഞാന്‍ വളരെ ഹോട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ശരീരത്തോട് ആഴമേറിയ അടുപ്പവും പ്രണയവുമുണ്ട്. മുമ്പൊരിക്കലും തോന്നാത്ത തരത്തിലുള്ള ഇഷ്ടമാണ് എനിക്ക് എന്നോട് ഇപ്പോഴുള്ളത്. സ്വയം സ്‌നേഹിക്കുന്നതും നോക്കിക്കൊണ്ടിരിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും വളരെ വലിയ കാര്യമായി എനിക്ക് തോന്നുന്നു” എന്നാണ് ബില്ലി ഐലിഷ് പറയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്. തനിക്ക് ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ബില്ലി പൊതുവേദിയില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും തന്നെ ഏറെ മോഹിപ്പിക്കുന്നുവെന്നും അവരുടെ ശരീരം കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാറില്ല. താന്‍ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതില്‍ ആണ്‍പെണ്‍ വേര്‍തിരിവുകളില്ല എന്നായിരുന്നു ബില്ലി പറഞ്ഞത്.

Read more