12 വയസിന് ഇളയ നടനുമായി പ്രണയം, തുടര്‍ന്ന് വിവാഹം; ഒടുവില്‍ മൂന്നാമതും വിവാഹമോചിതയായി ബ്രിട്‌നി സ്പിയേഴ്‌സ്

മൂന്നാം വിവാഹബന്ധവും അവസാനിപ്പിച്ച് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. നടനും മോഡലുമായ സാം അസ്ഖാരിയുമായി വേര്‍പിരിഞ്ഞതായി ഗായിക ഔദ്യോഗികമായി അറിയിച്ചു. തന്റെ 43-ാം ജന്മദിനത്തിലാണ് വിവാഹമോചനം ബ്രിട്‌നി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബ്രിട്‌നിയും സാം അസ്ഖാരിയും വേര്‍പിരിയുന്നുവെന്ന വിവരം ഈ വര്‍ഷം മേയില്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇരുവരും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022ല്‍ ആയിരുന്നു ഇറാനിയന്‍ വംശജനായ സാം അസ്ഖാരിയുമായുള്ള ബ്രിട്‌നിയുടെ വിവാഹം.

2004ല്‍ ജേസണ്‍ അലക്സാണ്ടറിനെയാണ് ബ്രിട്‌നിയുടെ ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ 55 മണിക്കൂറിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007ല്‍ ആയിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

പിന്നീടാണ് സാം അസ്ഖാരിയുമായി ബ്രിട്‌നി പ്രണയത്തിലാകുന്നത്. ബ്രിട്‌നിയുടെ മൂന്നാം വിവാഹമാണെങ്കില്‍ സാമിന്റെ ആദ്യ വിവാഹമാണിത്. ബ്രിട്‌നിയേക്കാള്‍ 12 വയസിന് ഇളയതാണ് സാം. ഈ ബന്ധത്തില്‍ കുട്ടികള്‍ ഇല്ല.