ഡബ്സിയുടെ 'മങ്ക' എംഎച്ച്ആറിന്റെ 'ഒട്ടകം' ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിൻവലിച്ച് സ്പോട്ടിഫൈ

‘മണവാളൻ തഗ്’, ‘മലബാറി ബാംഗർ’ എന്നീ ഗാനങ്ങളിലൂടെ ഡബ്സി, എംഎച്ച്ആർ എന്നിവർ മലയാള ഇൻഡി ഗാനരംഗത്ത് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മലയാള ഇൻഡിപെന്റൻഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട് ചുവടുപിടിച്ച് നിരവധി ഗാനങ്ങൾ പുറത്തിറങ്ങുകയുണ്ടായി. ഇപ്പോൾ സിനിമകളിലും പ്രൊമോഷന്റെ ഭാഗമായി നിരവധി റാപ്പ് ഗാനങ്ങൾ പുറത്തിറങ്ങുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ഡബ്സിയുടെ ‘മങ്ക’ എന്ന ഗാനം തന്റെ ‘ഒട്ടകം’ എന്ന ട്രാക്കിൽ നിന്നും കോപ്പിയടിച്ചാണ് ഇറക്കിയതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസർ കൂടിയായ എംഎച്ച്ആർ.

മങ്ക റിലീസ് ചെയ്യുന്നതിന് മുമ്പായി തന്നെ എംഎച്ച്ആർ ‘ഒട്ടകം’ ട്രാക്ക് സ്പോട്ടിഫൈയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ എന്നാൽ ഡബ്സിയുടെ പാട്ടുകൾ റിലീസ് ചെയ്യുന്ന ലേബലായ മാസ്അപ്പീൽ പകർപ്പവകാശ ലംഘനം ക്ലെയിം ചെയ്യുകയും എംഎച്ച്ആറിന്റെ പാട്ട് സ്‌പോട്ടിഫൈയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് എംഎച്ച്ആർ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്.

താൻ ഡബ്സിക്കായി ചെയ്യാൻ തീരുമാനിച്ച ട്രാക്ക് ആയിരുന്നു ഒട്ടകമെന്നും, എന്നാൽ താൻ ചോദിച്ച പ്രതിഫലം തരാൻ അവർ തയ്യാറായിരുന്നില്ലെന്നും, താൻ പറഞ്ഞ തുകയെക്കാൾ കുറഞ്ഞ തുകയിൽ ട്രാക്ക് ചെയ്യാൻ തനിക്ക് ആളെ കിട്ടിയെന്നും, ഒട്ടകം എന്ന  ട്രാക്ക് തന്നോട് തന്നെ ഉപയോഗിക്കാൻ ഡബ്സി പറഞ്ഞതായി എംഎച്ച്ആർ വെളിപ്പെടുത്തുന്നു.

View this post on Instagram

A post shared by MHR (@mhrofficial__)

എന്നാൽ ഡബ്സിയുടെ മങ്ക എന്ന ഗാനത്തിന്റെ ടീസർ വന്നപ്പോൾ തന്നെ സാമ്യത തോന്നിയതുകൊണ്ട്, താൻ ഒട്ടകം ഒരുമാസം മുന്നെ റിലീസ് ചെയ്തതായി എംഎച്ച്ആർ പറയുന്നു. പക്ഷേ തന്റെ ഗാനം കോപ്പി റൈറ്റ് ഇഷ്യൂ കാരണം സ്പോടിഫൈയിൽനിന്നും നീക്കം ചെയ്തെന്നും എംഎച്ച്ആർ പറയുന്നു.

തുടർന്ന് സ്‌പോട്ടിഫൈക്ക് വിഷയം സംബന്ധിച്ച് എംഎച്ച്ആർ മെയിൽ അയക്കുകയും സോഷ്യൽ മീഡിയ വഴി സംഭവം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതോടുകൂടി ഡബ്സിയുടെ മങ്ക ഇപ്പോൾ സ്പോട്ടിഫൈയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇപ്പോൾ ഡബ്സിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തുന്നത്.

Latest Stories

സംഭൽ അക്രമം: കല്ലേറ് നടത്തിയവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും നാശനഷ്ടങ്ങൾ ഈടാക്കാനും തയ്യാറെടുത്ത് യുപി സർക്കാർ

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ