ഇത്രയും മോശം ഗാനം സൃഷ്ടിക്കാന്‍ എ.ആര്‍ റഹ്‌മാന് എങ്ങനെ സാധിച്ചു? ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് സോനു നിഗം, ചര്‍ച്ചയാകുന്നു

എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഏറ്റവും മോശം ഗാനത്തെ കുറിച്ച് പറഞ്ഞ് ബോളിവുഡ് ഗായകന്‍ സോനു നിഗം. തനിക്കൊട്ടും ഇഷ്ടമാകാഞ്ഞ ഗാനത്തെ കുറിച്ചാണ് സോനു നിഗം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്. 20009ല്‍ പുറത്തിറങ്ങിയ ‘ബ്ലൂ’ എന്ന സിനിമയിലെ ‘ചിഗ്ഗി വിഗ്ഗി’ എന്ന ഗാനത്തിനെതിരെയാണ് സോനു സംസാരിച്ചത്.

”എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പാട്ടാണ് ‘ചിഗ്ഗി വിഗ്ഗി’. റഹ്‌മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്. അതോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ആ പാട്ട് കുറേക്കൂടെ നന്നാക്കാമായിരുന്നു. എ.ആര്‍ റഹ്‌മാന് പോലും തെറ്റുകള്‍ പറ്റുമെന്ന് മനസിലായി. ഞാനാണ് ആ ഗാനം ആലപിച്ചത്.”

”എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ ഗായിക കൈലി മിനോഗ് ആയിരുന്നു പാട്ടിലെ പെണ്‍സ്വരം. അവരുടെ ശബ്ദത്തെ റഹ്‌മാന്‍ വേണ്ട വിധം ഉപയോഗിച്ചെന്ന് എനിക്ക് തോന്നുന്നില്ല. കൈലിയുടെ നിലവാരത്തിന് അനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്‌മാന്.”

”ചിഗ്ഗി വിഗ്ഗി വേദികളില്‍ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്” എന്നാണ് സോനു നിഗം പറഞ്ഞത്. ഈ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആറ് പാട്ടുകളാണ് ബ്ലൂ സിനിമയിലുള്ളത്. ചിഗ്ഗി വിഗ്ഗി എന്ന ഗാനത്തിലൂടെയാണ് കൈലി മിനോഗ് ഇന്ത്യയില്‍ ശ്രദ്ധ നേടുന്നതും.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?