വീട്ടുമുറ്റത്ത് എനിക്കായി ശവക്കുഴി ഒരുക്കിയിട്ടുണ്ട്, അതിനടുത്ത് ഒരു ചാപ്പലുമുണ്ട്; വെളിപ്പെടുത്തലുമായി ഗായകൻ എഡ് ഷീരൻ

ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരനെ പരിചയമില്ലാത്ത സംഗീത പ്രേമികളില്ല. 2017 ൽ ‘ഷെയ്പ്പ് ഓഫ് യു’ എന്ന ഗാനത്തിലൂടെയാണ് എഡ് ഷീരൻ സംഗീത പ്രേമികൾക്കിടയിൽ പ്രസിദ്ധനാവുന്നത്.

എന്നാൽ ഇപ്പോഴിതാ സംഗീതവുമായി ബന്ധപ്പെട്ടല്ലാതെ വാർത്തകളിൽ ഇടം പിടിക്കുകയാണ് എഡ് ഷീരൻ. വീടിന്റെ പിറകിൽ തനിക്കയായി ശവക്കുഴി കുഴിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. വീടിനടുത്തായി പ്രാർത്ഥനയ്ക്ക് വേണ്ടി ഒരു ചാപ്പലും അതിന്റെയുള്ളിൽ ഒരു ശവക്കുഴിയുമാണ് താരം നിർമ്മിച്ചത്.

“എന്റെ മരിച്ചുപോയ സുഹൃത്തുക്കളെയെല്ലാം അടക്കം ചെയ്യുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഞാൻ തന്നെ എനിക്കൊരു ശവക്കുഴി പണിതത്. പ്രത്യേകിച്ച് ഒന്നുമില്ല ഒരു കുഴിയും അതിന്റെ മുകളിലായി മനോഹരമായ ഒരു ഗ്രേവ് സ്റ്റോണും. ഞാൻ മരിച്ചുകഴിഞ്ഞാൽ അവിടെ പോവാം. എന്റെ മക്കൾക്ക് എന്നെ വന്ന് കാണാനും സാധിക്കും. ആളുകളൊക്കെ ഇതിനെ ഒരു വിചിത്രമായ ഒരു കാര്യമായാണ് കാണുന്നത്, അവരൊക്കെ ഇച്ഛാശക്തിയില്ലാതെ മരിക്കാൻ ഇടയുണ്ട്.” ജി. ക്യു എന്ന വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എഡ് ഷീരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചെറി സീബോണിനെയാണ് എഡ് ഷീരൻ വിവാഹം കഴിച്ചിരിക്കുന്നത്. ഗർഭകാലത്ത് കണ്ടുപിടിച്ച ഭാര്യയുടെ ട്യൂമറിനെ പറ്റി കഴിഞ്ഞ മാർച്ചിലാണ് എഡ് ഷീരൻ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ‘ഓട്ടം വേരിയേഷൻസ്’ എന്ന സംഗീത ആൽബമാണ് എഡ് ഷീരന്റെ അവസാനം പുറത്തിറങ്ങിയ സംഗീത ആൽബം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം