ആരാധകനോട് മോശമായി പെരുമാറിയ ഗായകന്‍ ആദിത്യ നാരായണനെതിരെ കനത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാട്ട് പാടുന്നതിനിടെ പ്രകോപിതനായ ഗായകന്‍ ഒരു ആരാധകനെ മൈക്ക് കൊണ്ട് അടിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങി എറിയുകയുമാണ് ചെയ്തത്. ഛത്തീസ്ഗഡിലെ ഭിലായിലെ കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം.
എന്നാല്‍ ഈ ആരാധകന്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് സംഗീത പരിപാടിയുടെ ഇവന്റ് മാനേജര്‍ പറയുന്നത്. വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവന്റ് മാനേജര്‍ ഇപ്പോള്‍. യുവാവ് ആദിത്യയുടെ കാലില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്നാണ് ആദിത്യയുടെ നിയന്ത്രണം തെറ്റിയത്.
അയാള്‍ ആദിത്യയുടെ കാലില്‍ പലതവണ ഫോണ്‍ കൊണ്ട് അടിച്ചു. അതിന് ശേഷം മാത്രമാണ് ആദിത്യയുടെ സൈ്വര്യം നഷ്ടപ്പെട്ടത്. അതുവരെ യാതൊരു കുഴപ്പവുമില്ലാതെയാണ് സംഗീതനിശ നടന്നിരുന്നത്. അവന്‍ ആദിത്യയെ തുടര്‍ച്ചയായി അടിച്ചും വലിച്ചും കൊണ്ടിരുന്നു, താഴെ വീണാലോ?
ഞാന്‍ വര്‍ഷങ്ങളായി ഈ കോളേജുമായി അടുപ്പമുള്ളയാളാണ്. അവര്‍ക്ക് ഇത്തരമൊരു നല്ല പരിപാടി ഉണ്ടായിട്ടില്ല. അവര്‍ തന്നെ അത് പറഞ്ഞിട്ടുണ്ട് എന്നാണ് ഇവന്റ് മാനേജര്‍ പറയുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ആദിത്യ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.