ഇത് ചിത്ര ചേച്ചി തന്നെയാണോ? പണം ആവശ്യപ്പെട്ട് ആരാധകര്‍ക്ക് മെസേജുകള്‍; കെഎസ് ചിത്രയുടെ പേരില്‍ തട്ടിപ്പ്

ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ്. മെസേജ് ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അതെ എന്ന് കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നും അയച്ച മെസേജില്‍ പറയുന്നുണ്ട്.

റിലയന്‍സില്‍ 10000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50000 രൂപയാക്കി മടക്കി തരുമെന്നും താല്‍പര്യമുണ്ടെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരില്‍ വ്യാജ മെസേജുകള്‍ പോയിരിക്കുന്നത്.

ഇത് കൂടാതെ ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ ചിത്ര കരുതിവച്ചിട്ടുണ്ടെന്നും പറഞ്ഞ് ടെലഗ്രാമിലൂടെ മെസേജുകളും പോയിരിക്കുന്നു. ഇത് എല്ലാം വ്യാജമാണെന്നും ആരും ഈ തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Latest Stories

അടുത്തൊന്നും തിയേറ്ററില്‍ എത്തില്ല, അജിത്തിന്റെ 'വിടാമുയര്‍ച്ചി' വൈകും; കാരണം ഇന്ത്യന്‍ 2വിന്റെ പരാജയം!

'ഗോദയിലെ രാഷ്ട്രീയം' മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

സഞ്ജു സാംസൺ v/s ഋതുരാജ് ഗെയ്ക്വാദ്; പുതിയ സ്ഥാനം നൽകാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

"എംബപ്പേ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം"; താരത്തെ പിന്തുണച്ച് ഫ്രാൻസ് പരിശീലകൻ

'അയാളുടെ സീരിയല്‍ നടിയായ ഭാര്യ ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം'; ബീന ആന്റണിക്കെതിരെ മീനു മുനീര്‍, നിയമനടിക്ക് ഒരുങ്ങി താരം

8 പന്തിൽ 36 റൺസും കൂടാതെ 2 വിക്കറ്റും, ധോണി ഞെട്ടിച്ച ഹോങ്കോംഗ് ക്രിക്കറ്റ് സിക്സ് ടൂർണമെന്റ്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്

ഐസക്കിന് കൈകൊടുത്ത മുസ്ലീം പെണ്‍കുട്ടിക്കെതിരെ അശ്ലീല പ്രചരണവുമായി മതപ്രഭാഷകന്‍; ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി

കോമാളി വേഷത്തിൽ ഫ്രഞ്ച് താരം പരിശീലന ക്യാമ്പിൽ; വൻആരാധക രോക്ഷം; സംഭവം ഇങ്ങനെ

റൺസും ഇല്ല വിക്കറ്റും ഇല്ല ക്യാച്ചും ഇല്ല, എന്നിട്ട് കിട്ടിയത് മാൻ ഓഫ് ദി മാച്ച്; ആരാധകരെ അമ്പരപ്പിച്ച് കാമറൂൺ കഫിയുടെ ഉഗ്രൻ റെക്കോഡ്; ഇത് അപൂർവ നേട്ടം