വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

ഗായകന്‍ സന്നിധാനന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരമാര്‍ശം. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് അധിക്ഷേപ പരാമര്‍ശം എത്തിയിരിക്കുന്നത്.

മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ഗായകന്‍ വിധു പ്രതാപിനെ അടക്കം വിമര്‍ശിച്ചാണ് പോസ്റ്റ്. ”കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടന്നു കണ്ടാല്‍ ആരും പേടിച്ചു പോകും, അറപ്പാകുന്നു” എന്നാണ് സന്നിധാനന്ദിന്റെ കുടുംബ ചിത്രം പങ്കുവെച്ച് യുവതിയുടെ പോസ്റ്റ്.

”ആണ്‍കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടി ആയിട്ടും തന്നെ വളര്‍ത്തണം ഓരോമ്മമാരും വിതുപ്രതാവിനെ പോലെയും സന്നിതന തന്നെ പോലെ മുടി നീട്ടി കോമാളിയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതം ടോപ് സിംഗര്‍ സീസണ്‍ 3യില്‍ ഒരു മോന്‍ നന്നായി പാടുന്ന കുട്ടി അവനെ കണ്ടാല്‍ ആകെ കണ്‍ഫ്യൂഷന്‍ ആകും.”

”ഇതൊക്കെ എന്താണ് ഇങ്ങനെ അമ്മമാര്‍ക്ക് ഒരു പിതാവും ഇല്ലേ നാളെ അവനെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ വഴിയൊരുകി കൊടുക്കുകയാണ് അമ്മമാര്‍” എന്നാണ് പോസ്റ്റ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം