അടിച്ചോടിച്ചു എന്ന പരാതിയുമായി ആദ്യ ഭാര്യ.. ഗേള്‍ഫ്രണ്ടിനെ പരിചയപ്പെടുത്തി ഹണി സിംഗ്; ട്രോള്‍ പൂരം

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് റാപ്പ് ഗായകന്‍ യോ യോ ഹണി സിംഗിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍ രംഗത്തെത്തിയത്. ഹണി സിംഗ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ഗായകന് പരസ്ത്രീ ബന്ധമുണ്ടെന്നും ആരോപിച്ചാണ് ശാലിനി എത്തിയത്. 11 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധവും അവസാനിപ്പിച്ചിരുന്നു.

ആദ്യ ഭാര്യ പോയതോടെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഹണി സിംഗ്. ഡല്‍ഹിയിലെ ഒരു പരിപാടിക്കിടെയാണ് കാമുകി ടിന തഡാനിയെ ഹണി എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്. ”എന്റെ ഗേള്‍ഫ്രണ്ട് ആണ് എന്റെ കൂടെ ഇരിക്കുന്നത്. ‘ഹണി 3.0’ എന്ന ആല്‍ബം യാഥാര്‍ഥ്യമാകാന്‍ കാരണം ടിനയാണ്.”

”എന്റെ പുതിയ ആല്‍ബത്തില്‍ റൊമാന്‍സും ഡാന്‍സുമാണുള്ളത്. ഈ ആര്‍ബം എന്റെ ജീവിതത്തിലെ ഈ വ്യക്തിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ്. അവള്‍ എന്റെ ഭൂതകാലവും അംഗീകരിച്ചാണ് ജീവിതത്തിലേക്ക് വന്നത്” എന്നാണ് ഗായകന്‍ പറയുന്നത്. ഇതോടെ ഹണി സിംഗിനെതിരെ ട്രോളുകള്‍ ഉയരുകയായിരുന്നു.

ഹണിയും ശാലിനിയും തമ്മിലുള്ള ഡിവോഴ്‌സിനെ കുറിച്ച് പറഞ്ഞാണ് ട്രോളുകള്‍ ഏറെയും. ”വിവാഹമോചനം പെട്ടെന്ന് നടത്താന്‍ കാരണമിതാണ്, ഇവരെ പരിചയപ്പെടുത്തണമായിരുന്നല്ലോ”, ”ഹണി ഓരോ മാസവും ഗേള്‍ഫ്രണ്ട്‌സിനെ മാറ്റാറുണ്ട്”, ”ഇനി ഇവളെയും ഉപദ്രവിച്ച് ഓടിക്കും” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചില കമന്റുകള്‍.

സെപ്റ്റംബറിലാണ് ഹണിയും ശാലിനി തല്‍വാറും വിവാഹമോചിതരായത്. ഒരു കോടി രൂപ നഷ്ടപരിഹാരം ശാലിനിക്ക് ഹണി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡിനത്തിന് ആയിരുന്നു ശാലിനി പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ച് ഹണി രംഗത്തെത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം