ഓസ്‌കര്‍ കിട്ടിയതൊക്കെ ആരാണ് ഓര്‍ത്തിരിക്കുക, എന്റെ ലക്ഷ്യം മറ്റൊന്നാണ്.. പലതും അലോസരപ്പെടുത്തുന്നുണ്ട്: എആര്‍ റഹ്‌മാന്‍

ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകള്‍ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇനി സ്വയം തെളിയിക്കേണ്ട ആവശ്യമില്ല എന്നാണ് തോന്നുന്നത്, അതുകൊണ്ട് താന്‍ ബിഗ് ബജറ്റ് സിനിമകളും, മറ്റ് പ്രോജക്ടുകളുമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നാണ് റഹ്‌മാന്‍ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ബിഗ് ബജറ്റ് ചിത്രങ്ങളിലെയും സിനിമ സംബന്ധിയല്ലാത്തതുമായ വര്‍ക്കുകള്‍ എന്റെ സര്‍ഗാത്മകതയെ തൃപ്തിപ്പെടുത്തും. സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ജയ്‌ഹോ വഴി ഞാന്‍ ഓസ്‌കര്‍ നേടി.

എന്നാല്‍ ഇപ്പോള്‍ ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. എനിക്ക് അടുത്ത് നില്‍ക്കുന്നവരെയും വരും തലമുറകളെയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യണം എന്നാണ് ആഗ്രഹം എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്. മാത്രമല്ല, തന്നെ എപ്പോഴും അലോസരപ്പെടുത്തുന്നതായി തോന്നുന്ന രണ്ട് കാര്യങ്ങളും റഹ്‌മാന്‍ വെളിപ്പെടുത്തി.

പ്രായം കൂടുന്നതിന് അനുസരിച്ച് തന്റെ സഹിഷ്ണുതയും കുറഞ്ഞു വരികയാണ്. ടൈമര്‍ വെച്ച് സെല്‍ഫി എടുക്കാന്‍ പറയുന്നതാണ് അലോസരമുണ്ടാക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന വരികളുമായി അതിന് സംഗീതം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന സംവിധായകരാണ് എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

നീ എന്നെ ശപിക്കുണ്ടാകും അല്ലെ, ലോകകപ്പ് ഫൈനലിന് മുമ്പ് സൂപ്പർ താരം അങ്ങനെ എന്നോട് പറഞ്ഞു; നിർണായക വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകളെ വേട്ടയാടാന്‍ അനുവദിക്കില്ല; ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല; പ്രതിരോധിക്കാന്‍ മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി

നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

'നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി, ടീമില്‍നിന്നും പുറത്ത്

രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം

"ബെൻസെമയും എംബാപ്പായും ഒരേ പോലെയാണ്, ഞാൻ ആവശ്യപ്പെടുന്ന പോലെ അവർ കളിക്കും": കാർലോ ആൻസലോട്ടി