പ്രണയത്തില്‍ എന്ന് അഭ്യൂഹങ്ങള്‍! ഒടുവില്‍ കാര്യം വ്യക്തമാക്കി താര നായര്‍

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് ഗോപി സുന്ദര്‍. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായുള്ള ഗോപി സുന്ദറിന്റെ പ്രണയവും വേര്‍പിരിയലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇതിന് ശേഷം ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോ പങ്കുവച്ചാലും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ എത്താറുണ്ട്.

ഗോപി സുന്ദറിന്റെ ജന്മദിനത്തില്‍ ചിത്രം പങ്കുവച്ച് ആശംസകളുമായി എത്തിയ പലരും സൈബര്‍ അറ്റാക്കിന് ഇരയായിരുന്നു. അക്കൂട്ടത്തില്‍ ഒരാള്‍. മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റും ബിസിനസുകാരിയുമാണ് താര നായര്‍. താര ഗോപിയ്ക്ക് വേണ്ടി പങ്കുവച്ച പിറന്നാള്‍ ആശംസാ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുള്ള ഫോട്ടോ ഫ്രെയിം ആയിരുന്നു താരയുടെ സമ്മാനം. നിങ്ങളൊരു ജെം ആണെന്നും കൂടെയുള്ളതിന് നന്ദി എന്ന കുറിപ്പും ഫോട്ടോയില്‍ ഉണ്ടായിരുന്നു. ഇതോടെ ഗോപി സുന്ദറും താരയും പ്രണയത്തിലാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഈ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താര നായര്‍.

”ഗോപി എന്റെ നല്ല സുഹൃത്താണ്. ഒരു ഫോട്ടോ ഒരാളുടെ കൂടെ എടുത്തുവെന്ന് കരുതി അതൊരു റിലേഷന്‍ഷിപ്പ് ആകുമോ? മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സാധിച്ചില്ല. എന്റെ ഓഫീസില്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഗിഫ്റ്റ് ഹാംപറിന്റെ ഇന്‍സ്റ്റഗ്രാം പേജുണ്ട്. എന്തെങ്കിലും ബിസിനസുണ്ടെങ്കില്‍ പറയണം എന്ന് അവള്‍ പറഞ്ഞിരുന്നു.”

”ആ സമയത്താണ് എനിക്ക് ഈ ക്ഷണം വരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് പോകാന്‍ സാധിച്ചില്ല. അപ്പോള്‍ അവളോട് പറഞ്ഞു. സാറിനൊപ്പമുള്ള ഫോട്ടോ ഉണ്ടാകുമോ എന്ന് അവള്‍ ചോദിച്ചു. അങ്ങനെ ഞാന്‍ കൊടുത്ത ഫോട്ടോയാണ്. ഒരു പരിപാടി കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. അത് ഒരു ക്വാട്ടോടെ അവളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.”

”ഞങ്ങളോട് കൊളാബ് ചെയ്യാന്‍ ചോദിച്ചു. ഞാനും അദ്ദേഹവും അക്സെപ്റ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹം ശരിക്കുമൊരു ജെം തന്നെയാണ്. സത്യത്തിന് ഒരു വാചകമേയുള്ളൂ, നുണയ്ക്ക് ഒരുപാടുണ്ടാകും എന്നതാണ് എന്റെ ഡിഷ്ണറി. അത് തന്നെയാണ് ഗോപിയിലും കണ്ടത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്” എന്നാണ് താര നായര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം