ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; മഹാദേവന്റെ 'ശക്തി' മികച്ച മ്യൂസിക് ആല്‍ബം, സക്കീര്‍ ഹുസൈന് മൂന്ന് പുരസ്‌കാരം

ഗ്രാമി അവാര്‍ഡ്‌സില്‍ മികച്ച നേട്ടവുമായി ഇന്ത്യ. ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും ചേര്‍ന്നൊരുക്കിയ ഫ്യൂഷന്‍ ബാന്‍ഡ് ആയ ശക്തിയ്ക്കാണ് പുരസ്‌കാരം. ഇത് കൂടാതെ പാഷ്‌തോയിലൂടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളും സക്കീര്‍ ഹുസൈന്‍ സ്വന്തമാക്കി. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ശക്തി നേടിയത്.

അവരുടെ പുതിയ ആല്‍ബമായ ‘ദിസ് മൊമന്റി’നാണ് അവാര്‍ഡ്. ശങ്കര്‍ മഹാദേവനും ബാന്‍ഡിലെ മറ്റൊരു അംഗമായ ഗണേഷ് രാജഗോപാലനും ചേര്‍ന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന് ആല്‍ബം ജൂണ്‍ 30ന് ആയിരുന്നു പുറത്തിറങ്ങിയത്. ജോണ്‍ മക് ലാഫ്ലിന്‍ (ഗിറ്റാര്‍), സക്കീര്‍ ഹുസൈന്‍ (തബല), ശങ്കര്‍ മഹാദേവന്‍ (ആലാപനം), വി സെല്‍വഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാല്‍ (വയലനിസ്റ്റ്) എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്.

കൂടാതെ സക്കീര്‍ ഹുസൈന്‍ ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോര്‍മന്‍സ് കാറ്റഗറിയിലും അവാര്‍ഡിന് അര്‍ഹനായി. പ്രമുഖ പുല്ലാങ്കുഴല്‍ വാതകന്‍ രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്ക്, എഡ്ഗര്‍ മേയര്‍ എന്നിവര്‍ക്കൊപ്പമാണ് അവാര്‍ഡ് സ്വന്തമാക്കിയത്.

മൂന്ന് ഗ്രാമി അവാര്‍ഡാണ് സക്കീര്‍ ഹുസൈന്‍ സ്വന്തമാക്കിയത്. പുരസ്‌കാരം സ്വീകരിച്ച ശങ്കര്‍ മഹാദേവന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ”ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി.”

”ഇന്ത്യയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന് ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. 66-ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം ലോസ് ആഞ്ജലിസിലാണ് നടക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ