ജയ് ശ്രീറാം എന്ന് വിളിക്കൂ.., സെലീന ഗോമസിനോട് ഇന്ത്യന്‍ യുവാവ്; പ്രതികരിച്ച് ഗായിക

പോപ്പ് താരം സെലീന ഗോമസിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്ന ഇന്ത്യന്‍ യുവാവിന്റെ വീഡിയോ ചര്‍ച്ചയാകുന്നു. വിദേശത്ത് എത്തിയ യുവാവ് സെലീന ഗോമസിനോട് സെല്‍ഫിക്കായി അഭ്യര്‍ത്ഥിക്കുകയും പിന്നാലെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ആ വാക്കിന്റെ അര്‍ഥം എന്തെന്ന് സെലീന ചോദിച്ചപ്പോള്‍, ‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്ലോഗന്‍’ ആണെന്നാണ് യുവാവിന്റെ പ്രതികരണം. ഇതോടെ ‘താങ്ക്യു ഹണി’ എന്ന് പറഞ്ഞ്, ചിരിയോടെ സെലീന ഗോമസ് പിന്‍വാങ്ങുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പല്ലവ് പലിവാള്‍ എന്ന ഫൊട്ടോഗ്രഫറുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പുറത്തുവന്നത്. ‘ഞങ്ങളുടെ ഒരു ഫോളോവര്‍ സെലീനയെ കണ്ടുമുട്ടി. ദീപാവലിയോട് അനുബന്ധിച്ച് ഗായിക ജയ് ശ്രീറാം എന്ന് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്.

വീഡിയോ വൈറലായതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത സെലീനയുടെ ലുക്കാണ് വീഡിയോയില്‍ കാണാനാവുക. അതുകൊണ്ട് തന്നെ ഇത് പഴയ വീഡിയോയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!