ഞാന്‍ സെലിബ്രിറ്റി ആണെന്ന് സ്വയം വിചാരിച്ചു, എന്നോട് ക്ഷമിക്കണം; 'കച്ചാ ബദാം' ഗായകന്‍

‘കച്ചാ ബദാം’ പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആയെന്ന് വിചാരിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഭൂപന്‍ ഭട്യാകര്‍. ബദാം വില്‍ക്കുന്നതിനായി കച്ചാ ബദാം എന്ന ഗാനം പാടിയ ഭൂപന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയായിരുന്നു. പാട്ടിന്റെ റീമിക്‌സും റാപ്പ് വേര്‍ഷനും എത്തിയതോടെ ഇത് വൈറലായി.

പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്‍കി. താനിപ്പോള്‍ ഒരു സെലിബ്രിറ്റി അല്ലേ, ഇനിയും ബദാം വില്‍പ്പന നടത്തുന്നതു ശരിയല്ലല്ലോ. അതുകൊണ്ട് ആ തൊഴില്‍ നിര്‍ത്തുന്നു.

ഇനി മുതല്‍ ബദാം വില്‍പ്പനയ്ക്കില്ല. പുറത്തു പോയാല്‍ ആരെങ്കിലും തന്നെ പിടിച്ചു കൊണ്ടു പോകുമെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് മാസം മുമ്പ് വരെ പത്ത് പേരടങ്ങുന്ന തന്റെ കുടുംബം കൊടിയ ദാരിദ്രത്തിലായിരുന്നു.

പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നു. കലാകാരനായും നിങ്ങളിലൊരാളായും ഇവിടെയുണ്ടാകും എന്നാണ് ഭൂപന്‍ ഭട്യാകര്‍ പറയുന്നത്. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി